റാപ്പർ വേടൻ്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി

Update: 2025-04-28 07:31 GMT
റാപ്പർ വേടൻ്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി

കൊച്ചി: റാപ്പർ വേടൻ്റെ വീട്ടിൽ നിന്ന് കഞ്ചാവ് പിടി കൂടി. കൊച്ചിയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് അഞ്ചു ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഹിൽപാലസ് പോലിസ് നടത്തിയ പരിശോധനയിലാണ് സംഭവം. കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്നാണ് വിവരം.

ആരും സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിക്കരുത്, അത് ചെകുത്താനാണ് , ഒരു ചേട്ടൻ്റെ സ്ഥാനത്തു നിന്നാണ് പറയുന്നത് എന്നു തുടങ്ങിയ  വേടൻ്റെ വാക്കുകൾ ഈയടുത്ത് വലിയ രീതിയിൽ വൈറലായിരുന്നു. തൃശൂരിൽ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു വേടൻ ഇത്തരത്തിലൊരു പരാമർശം നടത്തിയത്.

Tags:    

Similar News