കോഴിക്കോട്: കക്കോടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ആര്‍മി ഉദ്യോഗസ്ഥനായ സ്‌റ്റെജിത്തിന്റെ കാറിനാണ് തീപ്പിടിച്ചത്. പയിമ്പ്രയിലെ വീട്ടില്‍ നിന്ന് കക്കോടി റൂബി ഓഡിറ്റോറിയത്തിലെ കാലിക്കറ്റ് ഡിഫന്‍സ് ക്ലബ്ബിന്റെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ പോവുന്ന വഴി താഴം ഗ്യാസ് ഗോഡൗണിന് സമീപമെത്തിയപ്പോള്‍ കാറില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ഉടന്‍തന്നെ സ്‌റ്റെജിത്ത് കാറിലുണ്ടായിരുന്ന ഭാര്യ അക്ഷയെയും മൂന്നര വയസ്സുള്ള മകന്‍ സാത്വികിനെയും തൊട്ടടുത്ത കടയിലേക്ക് മാറ്റി. ഇവരെ മാറ്റി നിമിഷങ്ങള്‍ക്കകം കാറ് കത്തി നശിച്ചു. ഗ്യാസ് ഗോഡൗണിന്റെ അപകടസാധ്യത മനസ്സിലാക്കിയ സ്‌റ്റെജിത്ത് വെള്ളിമാടുകുന്ന് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചിരുന്നു. ഇവരെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അക്ഷയയുടെ സ്‌കൂള്‍, കോളജ് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സ്‌റ്റെജിത്തിന്റെ ആധാര്‍ ഐഡി കാര്‍ഡുകള്‍ ഉള്‍പ്പെടെ കാറില്‍ സൂക്ഷിച്ച ഫയല്‍ കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.