കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചു കയറി; അമ്മ മരിച്ചു, മകന് ഗുരുതര പരിക്ക്
കൊല്ലം: ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. നിലമേല്‍ വെള്ളാപാറ ദീപു ഭവനില്‍ ശ്യാമള കുമാരിയാണ് മരിച്ചത്. എംസി റോഡില്‍ ഇളവക്കോടാണ് അപകടം. കാറോടിച്ചിരുന്ന മകന് ദീപു തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലാണ്.ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് ശ്യാമള മരിച്ചത്.
തിരുവനന്തപുറത്തുനിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് എതിര് ദിശയില്‍ വന്ന കാര്‍ പാഞ്ഞുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. മറ്റൊരു വാഹനത്തെ മറികടന്നു വന്ന കാര്‍ ആദ്യം സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു.രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ബസിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. കാറിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് സൂചന. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലിസ് അന്വേഷണം തുടങ്ങി.