കൊച്ചിയില്‍ കാര്‍ കിണറ്റില്‍ വീണു; ദമ്പതികള്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു

കൊട്ടാരക്കരയില്‍ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന കാര്‍ത്തിക് എം.അനില്‍ (27), വിസ്മയ (26), എന്നീ ദമ്പതികളാണ് അപകടത്തില്‍പ്പെട്ടത്

Update: 2024-10-12 05:32 GMT

കൊച്ചി: കോലഞ്ചേരിക്ക് സമീപം പാങ്കോട് കാര്‍ 15 അടി താഴ്ചയുള്ള കിണറ്റിലേക്കു വീണു. വെള്ളിയാഴ്ച രാത്രി 9.20ഓടെയാണ് സംഭവം. കൊട്ടാരക്കരയില്‍ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന കാര്‍ത്തിക് എം.അനില്‍ (27), വിസ്മയ (26), എന്നീ ദമ്പതികളാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. കാര്‍ വീഴുമ്പോള്‍ കിണറ്റില്‍ 5 അടി ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു.

അതേസമയം ദമ്പതികളെ കിണറ്റില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടുത്തി. കാര്‍ റോഡിലെ ചപ്പാത്തില്‍ ഇറങ്ങിയപ്പോള്‍ നിയന്ത്രണം വിടുകയും കിണറിന്റെ സംരക്ഷണ ഭിത്തി തകര്‍ത്ത് ഉള്ളിലേക്ക് വീഴുകയുമായിരുന്നു. കിണറില്‍ വെള്ളം കുറവായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.




Tags:    

Similar News