സംസ്ഥാന സെക്രട്ടറിക്കെതിരെ കേസ്: കേരള പോലിസ് സംഘപരിവാര്‍ കളിപ്പാവയാകരുതെന്ന് കാംപസ് ഫ്രണ്ട്
ആലപ്പുഴയില്‍ വത്സന്‍ തില്ലങ്കേരി നടത്തിയ വര്‍ഗീയ പ്രസംഗം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചതിനാണ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് രിഫക്കെതിരേ കേസ് എടുത്തിരിക്കുന്നത്.
തിരുവനന്തപുരം: സംഘപരിവാറിനെ വിമര്‍ശിച്ചതിന് സംഘടനാ സംസ്ഥാന സെക്രട്ടറി മുഹമ്മദ് രിഫക്കെതിരേ കേസ് എടുത്ത് കേരള പോലിസ് ആര്‍എസ്എസിന്റെ കളിപ്പാവയാകരുതെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ എസ് മുസമ്മില്‍ പറഞ്ഞു. ആലപ്പുഴയില്‍ വത്സന്‍ തില്ലങ്കേരി നടത്തിയ വര്‍ഗീയ പ്രസംഗം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചതിനാണ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് രിഫക്കെതിരേ കേസ് എടുത്തിരിക്കുന്നത്.
സംസ്ഥാനത്ത് ആര്‍എസ്എസ്-സംഘപരിവാര ചേരികള്‍ വര്‍ഗീയ ധ്രുവീകരണം നടത്തി ബോധപൂര്‍വം കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിനെതിരേ നടപടികളെടുക്കാതെ സാമൂഹിക മാധ്യമങ്ങളില്‍ സംഘപരിവാര്‍ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങളെ തുറന്നുകാണിച്ച് പോസ്റ്റ് ഇടുന്ന സാമൂഹിക, രാഷ്ട്രീയ, വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരെ അന്യായമായി കേസുകള്‍ ചാര്‍ത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന പോലിസ് നടപടി അപഹാസ്യവും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്.
പോലിസിലെ സംഘപരിവാര്‍ സ്വാധീനം അവരുടെ നേതാക്കള്‍ തന്നെ പരസ്യമായി വെളിപ്പെടുത്തിയതാണ്. കോടിയേരി ബാലകൃഷ്ണനും ആനി രാജയടക്കമുള്ള ഇടതുപക്ഷ നേതാക്കള്‍ പോലും പോലിസിലെയും ആഭ്യന്തര വകുപ്പിലെയും സംഘപരിവാര്‍ കടന്നുകയറ്റത്തെക്കുറിച്ച് തുറന്നുപറഞ്ഞതാണ്. എന്നിട്ടും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തിയിട്ടില്ല. ഇത് അത്യന്തം അപകടകരമാണ്. വിദ്വേഷ പ്രചാരണം നടത്തുന്ന സംഘപരിവാര്‍ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും സംഘപരിവാര്‍ വിദ്വേഷങ്ങളെ വിമര്‍ശിച്ചതിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ കേസുകളും പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാവാണമെന്നും എ എസ് മുസമ്മില്‍ കൂട്ടിച്ചേര്‍ത്തു.