സര്‍വ്വേകല്ല് പിഴുതെറിഞ്ഞ ഫോട്ടോ പങ്കുവെച്ചതിന് കേസ്; നിയമ നടപടി സ്വീകരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്
കേരളത്തില്‍ നിരവധി പേര്‍ സമാനമായ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. പഴയങ്ങാടി പോലിസ് നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും പരാതിക്കാരനെതിരേ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്നും പി പി രാഹുല്‍ വ്യക്തമാക്കി.
കണ്ണൂര്‍: കണ്ണൂര്‍ മാടായിപ്പാറയില്‍ പിഴുതുമാറ്റിയ കെ റെയില്‍ സില്‍വര്‍ ലൈന്‍ സര്‍വ്വേ കല്ലിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചതിന് കേസെടുത്ത സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് പി പി രാഹുല്‍. തനിക്കെതിരേ മാത്രം കലാപാഹ്വാനത്തിന് കേസെടുത്തത് മനപൂര്‍വ്വമാണെന്ന് രാഹുല്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു.
കേരളത്തില്‍ നിരവധി പേര്‍ സമാനമായ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. പഴയങ്ങാടി പോലിസ് നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും പരാതിക്കാരനെതിരേ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം പ്രവര്‍ത്തകന്‍ ജനാര്‍ദ്ദനന്റെ പരാതിയിലാണ് ചെറുകുന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പുത്തന്‍പുരയില്‍ രാഹുലിനെതിരേ കലാപാഹ്വാനം നടത്തിയെന്നാരോപിച്ച് പഴയങ്ങാടി പോലിസ് കേസെടുത്തത്.
സംഭവത്തില്‍ പ്രതിഷേധിച്ച് പഴയങ്ങാടി പോലിസ് സ്‌റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകരും പോലിസും തമ്മില്‍ ഉന്തും തള്ളും ഉണ്ടാവുകയും പോലിസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു.