15 വയസുകാരനെ കാറിടിപ്പിച്ചു കൊന്ന കേസ്; വിധി പ്രസ്താവം മെയ് ആറിലേയ്ക്ക് മാറ്റി

Update: 2025-04-29 07:33 GMT

തിരുവനന്തപുരം: കാട്ടാക്കടയില്‍ 15 വയസുകാരന്‍ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിധി പ്രസ്താവം മെയ് ആറിലേയ്ക്ക് മാറ്റി. തിരുവനന്തപുരം വഞ്ചിയൂര്‍ ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജനാണ് കേസിലെ പ്രതി

പൂവച്ചല്‍ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം കാരണമാണ് ബന്ധു കൂടിയായ പ്രതി കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് കേസ്.

2023 ആഗസ്റ്റ് 30നാണ് ആദിശേഖര്‍ കാറിടിച്ച് കൊല്ലപ്പെട്ടത്. ആദിശേഖര്‍ സൈക്കിളില്‍ കയറാനൊരുങ്ങവെ പ്രതി, പിന്നിലൂടെ കാറു കൊണ്ട് കുട്ടിയെ ഇടിച്ചിടുകയും ശരീരത്തിലൂടെ കയറ്റി ഇറക്കുകയുമായിരുന്നു.കാര്‍ അബദ്ധത്തില്‍ മുന്നോട്ടുനീങ്ങി കുട്ടിയെ ഇടിച്ചതാണെന്നായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ സിസിടിവി ദൃശ്യങ്ങളും മറ്റൊരു ബന്ധുവിന്റെ നിര്‍ണായക ദൃക്സാക്ഷി മൊഴിയും ക്രൂര കൊലപാതകത്തിന്റെ ചുരുളഴിച്ചു.

Tags:    

Similar News