കൊച്ചി: ട്രെയിനില്‍ വച്ച് വനിതാ ടിടിഇയെ മര്‍ദ്ദിച്ച കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം. ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജനുവരി 14നായിരുന്നു സംഭവം. ഗാന്ധിധാം എക്‌സ്പ്രസില്‍ നാഗര്‍കോവിലിലേക്ക് സെക്കന്റ് ക്ലാസ് ടിക്കറ്റുമായി കയറിയ അര്‍ജുന്‍ സ്ലീപ്പര്‍ ക്ലാസ്സില്‍ യാത്ര ചെയ്തത് വനിതാ ടിടിഇ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ടിടിഇയെ ആയങ്കി അസഭ്യം പറയുകയും പിടിച്ചുതള്ളുകയും ചെയ്തു. തൃശൂര്‍ റെയില്‍വേ പോലിസാണ് അര്‍ജുന്‍ ആയങ്കിക്കെതിരേ കേസെടുത്തത്.