തട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ പിതാവ്

Update: 2023-12-01 05:47 GMT

കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കുട്ടിയുടെ പിതാവ് റെജി. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ പുരോഗതി ഇല്ല. പ്രതിയെ കണ്ടെത്താന്‍ ആകാത്തത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പ്‌കേടെന്നും റെജി പറയുന്നു. പോലിസ് തന്നെ ഉന്നം വയ്ക്കുന്നു. തെറ്റ് ചെയ്യാത്തത് കൊണ്ട് അറസ്റ്റിനെ ഭയക്കുന്നില്ല. തന്റെ എല്ലാ വിവരങ്ങളും പോലിസിന് കൈമാറിയിട്ടുണ്ട്. ഒഇടി, നഴ്‌സിങ് റിക്രൂട്‌മെന്റ് എന്നിവയില്‍ ഒരു പങ്കുമില്ല'. സംഘടനയെയും സുഹൃത്തുക്കളെയും കേസിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും റെജി ആരോപിക്കുന്നു. തന്നെ ഉന്നം വയ്ക്കുകയാണെങ്കില്‍ കുടുംബസഹിതം പോലിസ് സ്റ്റേഷനില്‍ വന്ന് കുത്തിയിരിക്കുമെന്നും റെജി പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ റെജിയുടെ മൊഴി ഇന്ന് വീണ്ടും എടുക്കും. പത്തനംതിട്ടയിലെ പിതാവിന്റെ ഫ്‌ളാറ്റില്‍ പോലിസ് പരിശോധന നടത്തി ഫോണ്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. കുട്ടിയുടെ അച്ഛന്‍ അംഗമായ സംഘടനായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്ന് മൊഴി എടുക്കുന്നതും തുടരും.




Tags:    

Similar News