ഇന്ത്യാ ഗവണ്‍മെന്റ് അനാസ്ഥ കാട്ടി; അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് എളമരം കരീം എംപി

മറ്റ് ലോക രാജ്യങ്ങളെല്ലാം താലിബാന്‍ മുന്നേറ്റം മുന്നില്‍ കണ്ട് അവരുടെ പൗരന്മാരെ അഫ്ഗാനില്‍ നിന്ന് ഒഴിപ്പിച്ചിരുന്നു. എന്നാല്‍, ഇന്ത്യാഗവണ്‍മെന്റ് ഇതില്‍ വലിയ അനാസ്ഥ കാണിച്ചു. മറ്റ് രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ മടക്കിക്കൊണ്ടുപോയ ഘട്ടത്തില്‍ നമ്മുടെ പൗരന്മാരെയും തിരികെയെത്തിക്കാന്‍ നടപടി സ്വീകരിച്ചില്ല.

Update: 2021-08-18 05:50 GMT
ഇന്ത്യാ ഗവണ്‍മെന്റ് അനാസ്ഥ കാട്ടി; അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് എളമരം കരീം എംപി

തിരുവനന്തപുരം: അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതില്‍ ഇന്ത്യാഗവണ്‍മെന്റ് അമാന്തം കാണിച്ചെന്ന് എളമരം കരീം എംപി. മറ്റ് ലോക രാജ്യങ്ങളെല്ലാം താലിബാന്‍ മുന്നേറ്റം മുന്നില്‍ കണ്ട് അവരുടെ പൗരന്മാരെ അഫ്ഗാനില്‍ നിന്ന് ഒഴിപ്പിക്കാന്‍ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍, ഇന്ത്യാഗവണ്‍മെന്റ് ഇതില്‍ വലിയ അനാസ്ഥയാണ് കാണിച്ചത്. മറ്റ് രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ മടക്കിക്കൊണ്ടുപോയ ഘട്ടത്തില്‍ പോലും നമ്മുടെ പൗരന്മാരെ തിരികെയെത്തിക്കാന്‍ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം സ്വകാര്യ ചാനിലിനോട് പറഞ്ഞു.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ താമസിക്കുന്ന ഇന്ത്യാക്കാര്‍ക്ക് ചെക്‌പോയിന്റുകള്‍ കടന്ന് എയര്‍പോര്‍ട്ടിലേക്ക് വരുന്നതിന് വലിയ തലസ്സങ്ങളുണ്ട്. പലര്‍ക്കും ടെലിഫോണ്‍ ബന്ധങ്ങള്‍വരെ കുറവാണ്. ഏതാണ്ട് 400 പേര്‍ അവിടെ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവരും അവരുടെ നാട്ടിലെ ബന്ധുക്കളും ആശങ്കയോടെയാണ് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇനി പഴയകാര്യങ്ങള്‍ പറഞ്ഞ് പരിതപിച്ചിട്ട് കാര്യമില്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ. അതുകൊണ്ട് കേന്ദ്ര ഗവണ്‍മെന്റ് അടിയന്തര ഇടപെടല്‍ നടത്തി ഇന്ത്യാക്കാരെ തിരികെ എത്തിക്കണമെന്നും എളമരം കരീം എംപി പറഞ്ഞു.

Tags:    

Similar News