നിയുക്ത ഐഎസ്ആര്‍ഒ ചെയര്‍മാന് ഭാവുകങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: പുതുതായി നിയമിതനായ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥ് നിയമിക്കപ്പെട്ടതില്‍ സന്തേഷം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാനായി ഡോ. എസ് സോമനാഥ് നിയമിക്കപ്പട്ടതോടെ ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ തലപ്പത്ത് വീണ്ടുമൊരു മലയാളി കൂടി അവരോധിതനായിരിക്കുകയാണെന്നും കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണിതെന്നും മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.
''ഇന്ത്യന്‍ ബഹിരാകാശ ഗവേഷണങ്ങളെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാനും നാടിന്റെ വളര്‍ച്ചയ്ക്കും ജനതയുടെ പുരോഗതിക്കും ഉതകുന്ന നേട്ടങ്ങള്‍ സംഭാവന ചെയ്യാനും അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു''- അദ്ദേഹം ആശംസിച്ചു.
സംഘടനയുടെ പത്താമത് ചെയര്‍മാനാണ് ഡോ. എസ് സോമനാഥന്‍. ഇപ്പോഴത്തെ ചെയര്‍മാന്‍ കെ ശിവന് പകരമാണ് സോമനാഥന്‍ നിയമിതനാവുന്നത്. ജനുവരി 14ാം തിയ്യതി കെ ശിവന്റെ കാലാവധി അവസാനിക്കുകയാണ്. മലയാളിയായ ഡോ. സോമനാഥന്‍ ഇപ്പോള്‍ വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ ഡയറക്ടറാണ്. രാജ്യത്തിന്റെ ബഹിരാകാശ പരിപാടിയുടെ ചുക്കാന്‍ പിടിക്കുന്ന സംഘടനയാണ് ഐഎസ്ആര്‍ഒ. വിഎസ്എസ്‌സി ഡയറക്ടറായി നിയമിതനാവും മുമ്പ് അദ്ദേഹം ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററില്‍ ഡയറക്ടറായിരുന്നു.