തിരുവനന്തപുരം; യുക്രെയ്‌നില്‍ റഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ മരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്റെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു.
'മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ കര്‍ണ്ണാടക സ്വദേശി നവീന്‍ കൊല്ലപ്പെട്ടത് ദൗര്‍ഭാഗ്യകരമാണ്. നവീനിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു'- മുഖ്യമന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച രാവിലെയാണ് ഭക്ഷണത്തിനുവേണ്ടി വരിനില്‍ക്കുന്നതിനിടയില്‍ റഷ്യന്‍ പട്ടാളം നടത്തിയ ആക്രമണത്തില്‍ നവീന്‍ കൊല്ലപ്പെട്ടത്.
അതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചിട്ടുണ്ട്.