പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നെത്തും

ഇന്നും നാളെയും മേപ്പറമ്പ്, മാത്തൂര്‍, കൊടുന്തിരപ്പുള്ളി മേഖലകളിലെ പൊതുസമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും

Update: 2024-11-16 05:16 GMT
പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നെത്തും

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പി സരിനായി പാലക്കാട്ട് പ്രചാരണത്തിനെത്തും. ഇതാദ്യമായാണ് പിണറായി വിജയന്‍ പാലക്കാട് പ്രചാരണത്തിനെത്തുന്നത്. ഇന്നും നാളെയും മേപ്പറമ്പ്, മാത്തൂര്‍, കൊടുന്തിരപ്പുള്ളി മേഖലകളിലെ പൊതുസമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തുടങ്ങി കോണ്‍ഗ്രസ് നേതാക്കള്‍ മണ്ഡലത്തില്‍ തുടരുന്നുണ്ട്. ഇരട്ട വോട്ട് വിവാദമടക്കമുള്ള പ്രശ്‌നങ്ങളും മുണ്ടക്കൈ ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയും മണ്ഡലത്തില്‍ പ്രധാനചര്‍ച്ചാ വിഷയമായികൊണ്ടിരിക്കുകയാണ്. 

Tags:    

Similar News