അഫ്ഗാനിസ്ഥാനിലേക്ക് 400,000 ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ചൈന

Update: 2021-03-01 13:52 GMT

കാബൂള്‍: 400,000 ഡോസ് സിനോഫാം കൊവിഡ് 19 വാക്‌സിന്‍ അഫ്ഗാനിസ്ഥാനിലേക്ക് എത്തിക്കുമെന്ന് ചൈന. കാബൂളില്‍ ആരോഗ്യ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചൈനിസ് അംബാസഡര്‍ അറിയിച്ചതാണ് ഇത്. ചൈനയുടെ സഹായം രാജ്യത്തെ രോഗപ്രതിരോധ കുത്തിവയ്പ്പ് പ്രോത്സാഹിപ്പിക്കുമെന്ന് അഫ്ഗാന്‍ അധികൃതര്‍ പറഞ്ഞു. '400,000 ഡോസ് കോവിഡ് 19 വാക്‌സിന്‍ അഫ്ഗാനിസ്ഥാന് ലഭിക്കുമെന്ന് കാബൂളിലെ ആരോഗ്യ മന്ത്രാലയത്തിന്റെ രോഗപ്രതിരോധ പദ്ധതിയുടെ തലവന്‍ ഗുലാം ദസ്തഗിര്‍ നസാരി തിങ്കളാഴ്ച റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.


അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിലും ഇതുവരെ 12,000 ത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. സുരക്ഷാ സേനയിലെ അംഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 2,444 കൊവിഡ് മരണങ്ങളാണ് അഫ്ഗാനില്‍ രേഖപ്പെടുത്തിയത്.




Tags:    

Similar News