വുഹാന്‍ മാര്‍ക്കറ്റ് പുകമറ മാത്രം; കൊവിഡ് 19 ചൈനീസ് നിര്‍മ്മിതമെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ചൈനീസ് വൈറോളജിസ്റ്റ്
കൊവിഡ് വ്യാപനം സംബന്ധിച്ച കാര്യങ്ങളെല്ലാം ചൈനീസ് സര്‍ക്കാറിന് അറിയാമെന്നും ലോകാരോഗ്യ സംഘടന വളരെയധികം കാര്യങ്ങള്‍ മൂടിവെക്കുകയാണെന്നും ലിമെംഗ് യാന്‍ പറഞ്ഞു.
വുഹാന്‍: കൊവിഡ് 19 ചൈനീസ് സര്‍ക്കാറിന്റെ സൃഷ്ടിയാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ചൈനീസ് വൈറോളജിസ്റ്റ് ലിമെംഗ് യാന്‍. വുഹാനിലെ സര്‍്ക്കാര്‍ ലാബിലാണ് കൊവിഡ് വൈറസിന് രൂപം നല്‍കിയതെന്നും അവര്‍ ആവര്‍ത്തിച്ചു. അതിനുള്ള തെളിവുകളുണ്ടെന്നും ലിമെംഗ് യാന്‍ പറഞ്ഞതായി 'വൈഓണ്‍' റിപോര്‍ട്ട് ചെയ്തു.
കൊവിഡ് വ്യാപനം സംബന്ധിച്ച കാര്യങ്ങളെല്ലാം ചൈനീസ് സര്‍ക്കാറിന് അറിയാമെന്നും ലോകാരോഗ്യ സംഘടന വളരെയധികം കാര്യങ്ങള്‍ മൂടിവെക്കുകയാണെന്നും ലിമെംഗ് യാന്‍ പറഞ്ഞു. കൊവിഡ് വൈറസിന്റെ പ്രഭവ കേന്ദ്രമായി കണക്കാക്കപ്പെടുന്ന വുഹാന്‍ വെറ്റ് മാര്‍ക്കറ്റ് 'ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിര്‍മിച്ചെടുത്ത ഒരു പുകമറ മാത്രമാണ്,' യാന്‍ പറഞ്ഞു.
' നഗരത്തിലെ വൈറോളജി ലാബില്‍ നിന്നാണ് ഈ വൈറസ് വന്നത്, അല്ലാതെ വുഹാനിലെ ഭക്ഷണ വിപണിയില്‍ നിന്നല്ല എന്നതിന് തെളിവുണ്ട്. 'ചൈനയിലെ ലാബില്‍ നിന്ന് എന്തുകൊണ്ടാണ് ഇത് വന്നതെന്നും എന്തുകൊണ്ടാണ് അവര്‍ ഇത് നിര്‍മ്മിച്ചതെന്നും ആളുകളോട് പറയാന്‍ ഞാന്‍ ഈ തെളിവ് ഉപയോഗിക്കും, 'യാന്‍ കൂട്ടിച്ചേര്‍ക്കുന്നു.'
എന്നാല്‍ ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍, ലോകാരോഗ്യ സംഘടന, ഹോങ്കോംഗ് സര്‍വകലാശാല എന്നിവര്‍ ലിമെംഗ് യാന്റെ ആരോപണങ്ങള്‍ തള്ളിക്കളയുകയാണ് ചെയ്തത്.