ഛായാഗ്രാഹകനും സംവിധായകനുമായ കെ വി ആനന്ദ് അന്തരിച്ചു

Update: 2021-04-30 02:56 GMT
ഛായാഗ്രാഹകനും സംവിധായകനുമായ കെ വി ആനന്ദ് അന്തരിച്ചു

ചെന്നൈ: ദേശീയ അവാര്‍ഡ് നേടിയ ഛായാഗ്രാഹകനും സംവിധായകനുമായ കെ വി ആനന്ദ് (54) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 3 മണിക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.


'തേന്‍മാവിന്‍ കൊമ്പത്ത്' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് ദേശീയ അവാര്‍ഡ് നേടി. മിന്നാരം, ചന്ദ്രലേഖ എന്നീ പ്രിയദര്‍ശന്‍ ചിത്രങ്ങളുടെ ചായാഗ്രാഹകനായിരുന്നു. തമിഴിലെ 7 സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ആണ്. അയന്‍, കോ, മാട്രാന്‍, കവന്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ആയിരുന്നു. ഹിന്ദി ചിത്രങ്ങളായ ജോഷ്, കാക്കി, നായക് എന്നിവയുടെ ക്യാമറാമാന്‍ ആണ്.


മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകളുടെ ക്യാമാറാമാനായിരുന്ന ആനന്ദ് രജനീകാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ശിവജിയിലും പ്രവര്‍ത്തിച്ചു. 'തിരുടാ തിരുടാ' എന്ന മണിരത്നം ചിത്രത്തിലെ ഗാന ആനന്ദിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.




Tags:    

Similar News