ഛത്തിസ്ഗഢ് കോണ്‍ഗ്രസ്സില്‍ ആഭ്യന്തര കലഹം; രാഹുലിന് മുന്നില്‍ ശക്തി തെളിയിക്കാന്‍ മുഖ്യമന്ത്രി എംഎല്‍എമാരുമായി ഡല്‍ഹിയിലേക്ക്

Update: 2021-08-27 03:04 GMT

ന്യൂഡല്‍ഹി: ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഗല്‍ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ കാണും. ഛത്തിസ്ഗഢ് കോണ്‍ഗ്രസ്സില്‍ രൂക്ഷമായ നേതൃത്വപ്രിസന്ധിയും ആഭ്യന്തര കലഹത്തിലും തന്റെ ശക്തി നേതൃത്വത്തിനു മുന്നില്‍ തെളിയിക്കുന്നതിയാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനം. ഈ ആഴ്ച ഇത് രണ്ടാം തവണയാണ് അദ്ദേഹം ഡല്‍ഹിയിലെത്തുന്നത്.

ഇന്നാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുക. കൂടെ അദ്ദേഹത്തെ അനുകൂലിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാരുമുണ്ടാവും. 

ഛത്തിസ്ഗഢില്‍ റോട്ടേഷന്‍ അടിസ്ഥാനത്തിലായിരിക്കണം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് നേരത്തെ ധാരണയെത്തിയിരുന്നു. അതനുസരിച്ച് അടുത്ത മുഖ്യമന്ത്രിയാവേണ്ട ടി എസ് സിങ് ദിയൊ ആണ് സംസ്ഥാന പാര്‍ട്ടിനേതൃത്വത്തിനെതിരേ കലാപക്കൊടിയുയര്‍ത്തിയിരിക്കുന്നത്.

2018ല്‍ മുഖ്യമന്ത്രിയായി ബഗല്‍ സ്ഥാനമേല്‍ക്കും മുമ്പേയാണ് സിങ് ദിയൊയുമായി ഇത്തരത്തില്‍ ധാരണയെത്തിയിരുന്നത്.

ഈ ജൂണോടെ ബഗല്‍ മുഖ്യമന്ത്രിസ്ഥാനത്തെത്തി രണ്ടര വര്‍ഷം പൂര്‍ത്തിയായി. ധാരണയനുസരിച്ച് സിങ് ദിയൊവിന് സ്ഥാനം ഒഴിഞ്ഞുകൊടുക്കണം.

തര്‍ക്കം മൂര്‍ച്ഛിച്ചതോടെ കഴിഞ്ഞ ചൊവ്വാഴ്ച രണ്ട് നേതാക്കളും രാഹുലിനെ കണ്ടിരുന്നു.

താന്‍ പാര്‍ട്ടി തീരുമാനമനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് ബഗല്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുലോ സോണിയാഗാന്ധിയോ പറഞ്ഞാല്‍ ആ നിമിഷം രാജിവയ്ക്കും. രണ്ടര വര്‍ഷത്തിന്റെ നിയമം പ റയുന്നവര്‍ രാഷ്ട്രീയ അനിശ്ചിതത്വമുണ്ടാക്കാന്‍ ശ്രമിക്കുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു.

സിങ് ദിയൊ ഇതുവരെ ഛത്തിസ്ഗഢില്‍ തിരിച്ചെത്തിയിട്ടില്ല. ഹൈക്കമാന്‍ഡ് നിലപാട് അംഗീകരിക്കുമെന്നാണ് അദ്ദേഹവും പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനമല്ലാതെ മറ്റൊന്നും സ്വീകാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    

Similar News