ത്രിപുരയിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷം; കടകൾക്ക് തീയിട്ടു

Update: 2024-07-13 10:58 GMT

അഗര്‍ത്തല: ത്രിപുരയിലെ ധലായ് ജില്ലയില്‍ ഗോത്രവര്‍ഗ യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷം. അക്രമികള്‍ നിരവധി കടകള്‍ കത്തിക്കുകയും വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു.ജൂലൈ ഏഴിന് ധലായ് ജില്ലയിലെ ഗണ്ഡത്വിസയില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് 19കാരനായ പരമേശ്വര് റിയാങ് എന്ന കോളേജ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റത്. വെള്ളിയാഴ്ച പ്രദേശത്ത് തീവെപ്പ് നടന്നിരുന്നു.

തുടര്‍ന്ന് ഗ്രാമത്തില്‍ കൂടുതല്‍ പോലിസുകാരെ വിന്യസിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ, യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. രഥയാത്രയോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ യുവാവിനെ ആദ്യം ഗണ്ഡത്വിസ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി വഷളായതിനെ തുടര്‍ന്ന് പിന്നീട് ജിബിപി ആശുപത്രിയിലേക്ക് മാറ്റി.

വെള്ളിയാഴ്ചയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയതെന്ന് ധലായ് എസ്പി അവിനാഷ് റായ് പിടിഐയോട് പറഞ്ഞു. ചില വീടുകളും കടകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് തങ്ങള്‍ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ ഗണ്ഡത്വിസയില്‍ നിരോധനാഞ്ജ നടപ്പാക്കിയതായും എസ്പി പറഞ്ഞു.

Tags:    

Similar News