കൊല്ലം: നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ആയൂര്‍ മാര്‍ത്തോമ കോളജിലേക്ക് യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം.പ്രവര്‍ത്തകര്‍ക്ക് പോലിസ് മര്‍ദ്ദനം.സംഘര്‍ഷത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അഖില്‍ ഭാര്‍ഗവന്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ കൊല്ലം ജില്ലയില്‍ കെഎസ്‌യു വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തു.
എസ്എഫ്‌ഐ, കെഎസ്‌യു,ഡിവൈഎഫ്‌ഐ തുടങ്ങിയ സംഘടനകളാണ് കോളജിലേക്ക് മാര്‍ച്ച നടത്തിയത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്യാപസിനുളളിലേക്ക് തളളിക്കയറുകയും കല്ലെറിയുകയും ചെയ്തു. എബിവിപി, കെഎസ്‌യു പ്രവര്‍ത്തകര്‍ കോളജിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു.പോലിസ് ലാത്തി വീശിയതോടെ സംഘര്‍ഷം കനത്തു.
വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കോളജിന്റെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയിട്ടില്ലെന്ന് കോളജ് അധികൃതര്‍ മാധ്യമങ്ങളോട് വിശദീകരിച്ചതോടെ യുവജന സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുകയായിരുന്നു.