തൃശൂര്‍: കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയും പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി 'കാലാവസ്ഥാ വ്യതിയാനവും പൊതുജനാരോഗ്യവും' എന്ന വിഷയത്തില്‍ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. 25ന് ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ സര്‍വകലാശാല സെനറ്റ് ഹാളിലാണ് ശില്‍പ്പശാല.
സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും സംഘടിപ്പിക്കുന്ന ആരോഗ്യമേളയുടെ ഭാഗമായാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.
കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മേല്‍ 'ഏകാരോഗ്യ സമീപനവും പരിസ്ഥിതി വ്യതിയാനവും ' എന്ന വിഷയത്തില്‍ ആമുഖപ്രഭാഷണം നടത്തും.
'പരിസ്ഥിതി വ്യതിയാനം നേരിടാം: ജന പങ്കാളിത്തത്തിലൂടെ' എന്ന വിഷയത്തില്‍
കേരള കാര്‍ഷിക സര്‍വകലാശാല ഡീന്‍ ഓഫ് ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സസ് ഡോ.പി ഒ നമീര്‍, ഇടുക്കി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ.ബിന്ദു അരീക്കല്‍, കേരള ആരോഗ്യ സര്‍വകലാശാല റിസര്‍ച്ച് ഡീന്‍ ഡോ. കെ എസ് ഷാജി എന്നിവര്‍ സംസാരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ശില്‍പ്പശാലയുടെ ഭാഗമാകും.