ഹിമാചലിൽ മേഘവിസ്‌ഫോടനം; രണ്ടുമരണം, 36-ഓളം പേരെ കാണാതായി

Update: 2024-08-01 06:13 GMT

ഷിംല (ഹിമാചല്‍ പ്രദേശ്): ഷിംലയിലെ രാംപുരില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ രണ്ട് മരണം. 36ഓളം പേരെ കാണാതായതായാണ് ഔദ്യോഗികവിവരം. കാണാതായവരുടെ എണ്ണം ഇതിലും കൂടുതലാവാമെന്നാണ് അനൗദ്യോഗിക റിപോര്‍ട്ടുകള്‍. 17 സ്ത്രീകളേയും 19 പുരുഷന്മാരേയുമാണ് കാണാതായത്.

പ്രദേശത്തേക്കുള്ള റോഡ് സംവിധാനം താറുമാറായി. രക്ഷാദൗത്യത്തിനുള്ള സംഘം കാല്‍നടയായി എത്തിച്ചേരാനാണ് ശ്രമിക്കുന്നത്. ഷിംലയില്‍നിന്ന് 125 കിലോമീറ്റര്‍ അകലെയുള്ള മണ്ഡിയിലും മേഘവിസ്‌ഫോടടനം റിപോര്‍ട്ട് ചെയ്തു.

Tags:    

Similar News