സഹകരണ ബാങ്കിലെ തിരിമറി; ബാങ്ക് സെക്രട്ടറിയെ സിപിഎമ്മില്‍ നിന്നും പുറത്താക്കി

പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെയാണ് ഈ കൂട്ട നടപടി.

Update: 2021-09-01 03:23 GMT

പാലക്കാട്: കണ്ണാടി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ വകമാറ്റിയതിനെ തുടര്‍ന്ന് ബാങ്ക് സെക്രട്ടറി വി സുരേഷിനെ സിപിഎമ്മില്‍ നിന്നും പുറത്താക്കി. വായ്പ തിരിമറിയുമായി ബന്ധപ്പെട്ട് നാല് പേരെ സസ്‌പെന്‍ഡ് ചെയ്യും. രണ്ടു പേരെ തരംതാഴ്ത്താനും തീരുമാനമായി.13 പേര്‍ക്ക് താക്കീത് നല്‍കാനും തീരുമാനിച്ചു. പുതുശ്ശേരി ഏരിയാ കമ്മിറ്റിയുടേതാണ് തീരുമാനം


ബാങ്ക് മുന്‍ ഭരണ സമിതി അംഗങ്ങളായ 4 പേരെയാണ് സസ്‌പെന്‍ഡ് ചെയ്യുന്നത്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന് എലപ്പുള്ളി, പുതുശ്ശേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ വി ഹരിദാസ്, ഉണ്ണികൃഷ്ണന്‍ എന്നിവരെ തരംതാഴ്ത്തും. പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെയാണ് ഈ കൂട്ട നടപടി.


ഭരണസമിതിക്കെതിരെ ആരോപണമുയര്‍ന്നതിന് പിന്നാലെ സിപിഎം അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. ഗുരുതര വീഴ്ചകളാണ് കമ്മിഷന്‍ കണ്ടെത്തിയത്. നടപടിക്ക് നിര്‍ദേശം നല്‍കിയെങ്കിലും മൂന്നുതവണ റിപോര്‍ട്ടില്‍ അന്തിമതീരുമാനമെടുക്കാതെ മാറ്റി. ആരോപണ വിധേയര്‍ക്ക് സിപിഎം നേതൃത്വം തന്നെ സഹായം ചെയ്യുന്നുവെന്ന വിമര്‍ശനം ശക്തമായതോടെയാണ് പാര്‍ട്ടി നടപടിയെടുക്കാന്‍ നിര്‍ബന്ധിതമായത്.




Tags:    

Similar News