കൊക്കക്കോല കമ്പനി മോരുംവെള്ളം വില്‍ക്കാനൊരുങ്ങുന്നു

Update: 2020-06-15 13:23 GMT

ന്യൂഡല്‍ഹി: പ്രാദേശിക രുചിഭേദഗങ്ങളെ സ്വാശീകരിച്ച് കൂടുതല്‍ വിപണി പങ്കാളിത്തം ഉറപ്പുവരുത്താനൊരുങ്ങി കൊക്കക്കോല. കൊക്കക്കോള. മസാല ചേര്‍ത്ത മോരുംവെള്ളം വില്‍ക്കാനാണ് പദ്ധതി. കമ്പനിയുടെ ഡയറി വിഭാഗമായ വിഒയാണ് (VIO)പുതിയ ബ്രാന്‍ഡ് പുറത്തിറക്കുന്നത്. നിലവില്‍ മില്‍മ പോലുള്ള പ്രാദേശിക ബ്രാന്റുകളാണ് ഈ രംഗത്തെ പ്രമുഖര്‍.

പ്രദേശിക വിപണിയെ ലക്ഷ്യം വച്ച് കൂടുതല്‍ ഉല്‍പ്പന്നങ്ങളുമായി രംഗത്തെത്തുമെന്ന് കൊക്കക്കോല ഇന്ത്യ വൈസ് പ്രസിഡന്റ് സുനില്‍ ഗുലാത്തി പറഞ്ഞു.

രാജ്യത്തിന്റെ പ്രാദേശിക രുചിഭേദങ്ങളെ സ്വാശീകരിച്ച് വ്യത്യസ്തതരം ദാഹശമനികള്‍ ഉല്പാദിപ്പിച്ച് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അതുവഴി തിരഞ്ഞെടുക്കാനുള്ള കൂടുതല്‍ സാധ്യത നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിഒ എന്ന ബ്രാന്റ് 2016ലാണ് കൊക്കക്കോല അവതരിപ്പിക്കുന്നത്. ഡയറി ഉല്പന്നങ്ങളില്‍ ശ്രദ്ധപതിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ നീക്കം.

ഇന്ത്യന്‍ പാല്‍കര്‍ഷകരെ ഇത് എങ്ങനെയാണ് ബാധിക്കുകയെന്നതിനെ കുറിച്ച് കര്‍ഷക സംഘനടകള്‍ക്കുള്ളില്‍ ആശങ്കകള്‍ ഉയരുന്നുണ്ട്. കമ്പനിയുടെ ജലമൂറ്റിനെതിരേ രാജ്യത്ത് മാത്രമല്ല, ലോകത്ത് തന്നെ വലിയ പ്രക്ഷോഭങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.  

Tags:    

Similar News