മാള: കുട്ടികളുടെ കാര്യങ്ങള്‍ അന്വേഷിച്ചെത്തിയ സ്ത്രീയെ മാളയിലെ സ്വകാര്യ സ്‌കൂള്‍ ചെയര്‍മാന്‍ അപമാനിച്ചതായി പരാതി. തൃശ്ശൂര്‍ വെങ്ങിണിശ്ശേരി പേരൂക്കരയിലെ താമസക്കാരിയായ സ്ത്രീ ഇക്കഴിഞ്ഞ 13ന് സ്‌കൂളിലെത്തിയപ്പോള്‍ ചെയര്‍മാന്‍ അപമാനിച്ചുവെന്നാണ് പരാതി. ഇക്കാര്യം വനിതാകമ്മീഷനിലും പരാതിയായി നല്‍കിയിരുന്നു.
ഭര്‍തൃ സഹോദരിയുടെ മകന് ഹോസ്റ്റലില്‍വച്ച് റാഗിങ് നേരിട്ടതുമായി ബദ്ധപ്പെട്ടാണ് അവര്‍ സ്‌കൂളിലെത്തിയത്. കൂടെ അഞ്ചു വയസ്സുള്ള മകനുമുണ്ടായിരുന്നു. റാഗിങ് പ്രശ്‌നം പരിഹരിച്ചതായി അധികൃതര്‍ പറഞ്ഞെങ്കിലും മകന്‍ പേടിച്ചരണ്ടതായി കണ്ടു. വീട്ടിലേക്ക് കൊണ്ടുപോകണെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ അനുമതി നല്‍കി. ഇക്കാര്യത്തിന് ചെയര്‍മാന്‍ രാജു ഡേവീഡിനെ കണ്ടപ്പോള്‍ അദ്ദേഹമാണ് അപമാനിക്കുന്ന തരത്തില്‍ പെരുമാറിയത്. കുട്ടി നുണ പറയുന്ന ആളും രോഗം അഭിനയിക്കുകയാണെന്നും അയാള്‍ പരിഹസിച്ചു. പരസ്പരം വാഗ്‌വാദമായി. അതിനിടയിലാണ് സ്ത്രീയെ വേശ്യ എന്ന് വിളിച്ച് ആക്ഷേപിച്ചത്.
അപമാനിതയായ ഇവര്‍ സഹോദരിയുടെ ഭര്‍ത്താവ് പി ആര്‍ രാജേഷിനൊപ്പം പോയി പരാതി നല്‍കി. ഒരു മുന്‍പരിചയവുമില്ലാത്ത തന്നെ ഒരു സ്ത്രീ എന്ന പരിഗണന പോലും ഇല്ലാതെ പരസ്യമായി അപമാനിച്ചുവെന്നും അഞ്ഞുറിലധികം പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്ഥാപനം നടത്തുന്ന ഒരു വ്യക്തി ഇങ്ങനെയാണെന്നത് ദുഃഖകരമാണെന്നും പരാതിയില്‍ പറയുന്നു.