ഭാര്യയെയും കുഞ്ഞുങ്ങളെയും രാത്രി വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി

Update: 2021-06-26 03:56 GMT
ഭാര്യയെയും കുഞ്ഞുങ്ങളെയും രാത്രി വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി

മലപ്പുറം: വണ്ടൂരില്‍ നടുവത്ത് ഭാര്യയേും കുഞ്ഞുങ്ങളേയും രാത്രി വീട്ടില്‍ നിന്ന് അടിച്ചിറക്കിയതായി പരാതി. 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികള്‍ ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ ഭര്‍ത്താവ് ഇറക്കിവിട്ടതായിട്ടാണ് പരാതി. മലപ്പുറം സ്‌നേഹിതയിലാണ് യുവതിയും കുട്ടികളും ഇപ്പോള്‍ ഉളളത്.


സംഭവത്തില്‍ ചക്കാലപ്പറമ്പ് സ്വദേശിയായ യുവാവിനെതിരെ വണ്ടൂര്‍ പോലീസ് കേസെടുത്തു. മദ്യപിച്ച് വീട്ടിലെത്തി ഭാര്യയേയും കുട്ടികളേയും ഇയാള്‍ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് പറയുന്നു. യുവാവിനെതിരെ ഗാര്‍ഹിക പീഡനത്തിനും മര്‍ദ്ദനത്തിനും കേസെടുത്തിട്ടുണ്ട്.




Tags:    

Similar News