മ്യാന്‍മറില്‍ സംഘര്‍ഷം; ആയിരത്തോളം അഭയാര്‍ത്ഥികള്‍കൂടി മിസോറം അതിര്‍ത്തി കടന്നു

Update: 2021-09-13 17:44 GMT

ഗുവാഹത്തി: മിസോറമിനോട് ചേര്‍ന്ന് മ്യാന്‍മര്‍ പ്രദേശത്ത് നടന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് ആയിരത്തോളം അഭയാര്‍ത്ഥികള്‍ മിസോറമിലെത്തി. മിസോറമിലെ ഹ്‌നതിയലും ചാംഫായിയുമായി 1,546 അഭയാര്‍ത്ഥികളാണ് അതിര്‍ത്തി കടന്നെത്തിയത്.

മ്യാന്‍മറിലെ തിങ്‌സായ് പ്രദേശത്ത് ഒരു സൈനിക കേന്ദ്രത്തിനുനേരെ നടന്ന ആക്രമണമാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. 

ബര്‍മയിലെ പ്രവാസി സര്‍ക്കാരെന്ന് അറിയപ്പെടുന്ന നാഷണല്‍ യൂനിറ്റി സര്‍ക്കാര്‍ കഴിഞ്ഞ മാസം ദേശീയ തലത്തില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. അതേ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ വലുതും ചെറുതുമായ സംഘര്‍ഷങ്ങളുണ്ടായി. ആ സംഘര്‍ഷത്തിനുശേഷമാണ് അഭയാര്‍ത്ഥികളുടെ പലായനം ആരംഭിച്ചത്.

പാര്‍ലമെന്റിലേക്ക് തിരഞ്ഞെടക്കപ്പെട്ടെങ്കിലും സൈന്യം പുറത്താക്കിയ പാര്‍ലമെന്റേറിയന്‍മാര്‍ ചേര്‍ന്ന് രൂപം നല്‍കിയയതാണ് നാഷണല്‍ യൂനിറ്റി സര്‍ക്കാര്‍.

278 അഭയാര്‍ത്ഥികള്‍ ഛംഫായ് ജില്ലയിലും 1,268 പേര്‍ ഹ്‌നതിയല്‍ ജില്ലയിലുമാണ് എത്തിയത്. 720 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ജീവിക്കുന്നു.

മ്യാന്‍മറുമായി 510 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് മിസോറം.

Tags:    

Similar News