ചെന്നൈ: തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൊവിഡ്19 ബാധിച്ച് മരിച്ചു. ശ്രീവില്ലിപുത്തൂര്‍ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിഎസ്ഡബ്യു മാധവറാവു ആണ് മരിച്ചത്. ഇദ്ദേഹം ചികിത്സയിലായിരുന്നു. മാധവറാവുവിന് കഴിഞ്ഞ മാസമാണ് കൊവിഡ് ബാധിച്ചത്. ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഞായറാഴ്ച രാവിലെ വഷളായതിനെ തുടര്‍ന്നായിരുന്നു അന്ത്യം. തിരഞ്ഞെടുപ്പിന് ശേഷം മരണം സംഭവിച്ചതിനാല്‍ വീണ്ടും വോട്ടെടുപ്പ് നടത്തേണ്ട ആവശ്യമില്ല. എന്നാല്‍ മാധവറാവു വിജയിക്കുകയാണെങ്കില്‍ മണ്ഡലത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും.