കോണ്‍ഗ്രസിന് ന്യൂനപക്ഷ വിരുദ്ധ നിലപാട്; മുസ്‌ലിം ലീഗ് പുനര്‍വിചിന്തനം നടത്തണം: ഐഎന്‍എല്‍

Update: 2022-12-10 14:48 GMT
കോണ്‍ഗ്രസിന് ന്യൂനപക്ഷ വിരുദ്ധ നിലപാട്; മുസ്‌ലിം ലീഗ് പുനര്‍വിചിന്തനം നടത്തണം: ഐഎന്‍എല്‍

കോഴിക്കോട്: 'ഏകീകൃത സിവില്‍ കോഡ്' ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ കാപട്യം തിരിച്ചറിഞ്ഞ മുസ്‌ലിം ലീഗ് പുനര്‍വിചിന്തനം നടത്തണമെന്ന് ഐഎന്‍എല്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസ്. മൃദുഹിന്ദുത്വ നിലപാടുകള്‍ സ്വീകരിക്കുന്ന കോണ്‍ഗ്രസ്, കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങളിലും നിശബ്ദരാണ്.

രാജ്യസഭയിലെ 'ഏകീകൃത സിവില്‍ കോഡ്' ബില്ല്, 'മൗലാന ആസാദ് ഫെല്ലോഷിപ്പ് സ്‌കിം' നിര്‍ത്തലാക്കിയ വിഷയങ്ങളിലെല്ലാം കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് മുസ്‌ലിം ലീഗ് ഗൗരവത്തിലെടുക്കണം. മതനിരപേക്ഷ കേരളത്തിന്റെ അടിത്തറയിളക്കാനുള്ള രാഷ്ട്രീയ പദ്ധതികള്‍ക്കെതിരേ ഒറ്റക്കെട്ടായി പോരാടേണ്ടത് ജനാധിപത്യ, മതേതര, രാഷ്ട്രീയ ശക്തികളുടെ ധാര്‍മിക ഉത്തരവാദിത്തമാണ്- അസീസ് അഭിപ്രായപ്പെട്ടു.

Tags:    

Similar News