അമിത് ഷായുടെ പന്നിപ്പനി കര്‍ണാടക ജനതയുടെ ശാപമെന്ന് കോണ്‍ഗ്രസ് എംപി

.കര്‍ണാടക സര്‍ക്കാറിനെ വീഴ്ത്താനുള്ള ശ്രമം ബിജെപി തുടരുകയാണെങ്കില്‍ ഇതിലും ഗുരതര രോഗമായിരിക്കും കാത്തിരിക്കുന്നതെന്നും ഹരിപ്രസാദ് കൂട്ടിച്ചേര്‍ത്തു.

Update: 2019-01-17 15:25 GMT
ന്യൂഡല്‍ഹി: പന്നിപ്പനിബാധിതനായി ചികില്‍സയില്‍ കഴിയുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി ബി കെ ഹരിപ്രസാദ്. പന്നിയുടെ അസുഖമാണ് അമിത്ഷായ്ക്ക്. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ച അമിത് ഷായ്ക്ക് കര്‍ണാടക ജനതയുടെ ശാപംമൂലമാണ് ഈ രോഗം ലഭിച്ചതെന്നും ഹരിപ്രസാദ് പറഞ്ഞു.കര്‍ണാടക സര്‍ക്കാറിനെ വീഴ്ത്താനുള്ള ശ്രമം ബിജെപി തുടരുകയാണെങ്കില്‍ ഇതിലും ഗുരതര രോഗമായിരിക്കും കാത്തിരിക്കുന്നതെന്നും ഹരിപ്രസാദ് കൂട്ടിച്ചേര്‍ത്തു. അതേസമയം, എംപിയുടെ പരിഹാസത്തിനെതിരേ രൂക്ഷമായ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പന്നിപ്പനി ബാധയെതുടര്‍ന്ന് അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അമിത് ഷാ തന്നെയായിരുന്നു ഇക്കാര്യംപുറത്തുവിട്ടത്.

Tags:    

Similar News