ജമ്മു-കശ്മീരില്‍ കോണ്‍ഗ്രസിന് മുന്നേറ്റം

ബി.ജെ.പി 26 സീറ്റില്‍ പിന്നിലാണ്

Update: 2024-10-08 06:18 GMT

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു-കശ്മീരില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. നിലവില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം 90ല്‍ 41 സീറ്റുകള്‍ നേടി മുന്നോട്ട് പോാകുമ്പോള്‍ ബി.ജെ.പി 26 സീറ്റില്‍ പിന്നിലാണ്.

ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 46 സീറ്റുകളാണ് വേണ്ടത്. എന്നാല്‍ ലീഡുനില മാറിമറിയുന്ന സാഹചര്യത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടേയും മെഹ്ബൂബ മുഫ്തിയുടെ പി.ഡി.പിയുടേയും പിന്തുണ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിര്‍ണായമാകും. നിലവില്‍ പി.ഡി.പി നാല് സീറ്റുകളിലും മറ്റുള്ളവര്‍ 10 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.

Tags:    

Similar News