മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മിലുള്ള പോരാട്ടത്തിന്റെ ഫലം ഇന്നറിയും. അതില്‍ ആര് ജയിച്ചാലും ഗാന്ധി കുടുംബത്തില്‍നിന്ന് പുറത്ത് ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തെത്തും. 24 വര്‍ഷത്തിനു ശേഷമാണ് ഒരാള്‍ ആ സ്ഥാനത്തെത്തുന്നത്.
ഗാന്ധി കുടുംത്തിനു താല്‍പര്യം ഖാര്‍ഗെയാണെന്ന വാര്‍ത്തയുണ്ടെങ്കിലും ജയ് റാം രമേശ് നിഷേധിച്ചു. സ്വതന്ത്രമായ തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഗാന്ധി കുടുംബത്തിന്റെ സ്ഥാനാര്‍ത്ഥിയല്ല തങ്ങളിരുവരുമെന്നാണ് മല്‍സരരംഗത്തുളള രണ്ട് പേരുയെടും അഭിപ്രായം.
കോണ്‍ഗ്രസ് എം പി കാര്‍തി ചിദംബരമാണ് തരൂരിന്റെ നാമനിര്‍ദേശപത്രികയില്‍ ഒപ്പുവച്ചിരിക്കുന്നത്. തനിക്ക് വോട്ട് പിടിക്കാനാവുമെന്നാണ് അദ്ദേഹം വാദിക്കുന്നത്.
രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം ഉപേക്ഷിച്ചശേഷം സോണിയാ ഗാന്ധിക്കായിരുന്നു താല്‍ക്കാലിക ചുമതല. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു അദ്ദേഹത്തിന്റെ രാജി.
ശശി തരൂര്‍ ആദ്യം മുതല്‍ മല്‍സരരംഗത്തുണ്ടായിരുന്നെങ്കിലും ഖാര്‍ഗെ അവസാന നിമിഷമാണ് മല്‍സരരംഗത്തെത്തിയത്.
അശോക് ഗെഹ് ലോട്ടിനായിരുന്നു സാധ്യത കല്‍പ്പിച്ചിരുന്നത്. പിന്നീട് രാജസ്ഥാന്റെ പ്രത്യേക സാഹചര്യത്തിലാണ് അതൊഴിവായത്.
സ്വാതന്ത്ര്യത്തിനുശേഷം ഭൂരിഭാഗം സമയത്തും ഗാന്ധികുടുംബമാണ് കോണ്‍ഗ്രസ്സിനെ നയിച്ചത്. ഒന്നില്‍കൂടുതല്‍ പേര്‍ മല്‍സരരംഗത്തുണ്ടായിരുന്നതുകൊണ്ട് ആറ് തവണ മല്‍സരം വേണ്ടിവന്നു. 1939ല്‍ ആദ്യ തിരഞ്ഞെടുപ്പ് നടന്നു. മഹാത്മാഗാന്ധിയുടെ പിന്തുണയോടെ മല്‍സരിച്ച പി സീതാരാമയ്യ നേതാജി സുഭാഷ് ചന്ദ്രബോസിനോട് പരാജയപ്പെട്ടു.
1950ല്‍ അടുത്ത തിരഞ്ഞെടുപ്പ്, ആചാര്യ കൃപലാനിയും പുരുഷോത്തം ദാസ് ടന്‍ഡനും മല്‍സരരംഗത്ത്. ടന്‍ഡന്‍ പട്ടേലിന്റെ പിന്തുണയോടെ മല്‍സരിച്ചു, ജയിക്കുകയും ചെയ്തു. കൃപലാനിക്ക് നെഹ്രുവിന്റെ പിന്തുണയുണ്ടായിട്ടും പരാജയപ്പെട്ടു.
1977ല്‍ ബ്രാഹ്മാനന്ദ റെഡ്ഡി സിദ്ധര്‍ത്ഥ ശങ്കര്‍ റായിയെും കരന്‍സിങ്ങിനെയും പരാജയപ്പെടുത്തി അധ്യക്ഷസ്ഥാനത്തെത്തി.
1997ല്‍ 20 വര്‍ഷത്തിനുശേഷം വീണ്ടും തിരഞ്ഞെടുപ്പ്. സീതാരം കേസരി, ശരദ് പവാര്‍, രാജേഷ് പൈലറ്റ് എന്നിവര്‍ മല്‍സരിച്ചു. സീതാറാം കേസരിക്കായിരുന്നു മിക്കവാറും സംസ്ഥാന സമിതികളുടെ പിന്തുണ. അദ്ദേഹം വലിയ മാര്‍ജിനില്‍ തിരഞ്ഞെടുക്കപ്പെട്ടു. പവാറിന് വെറും 882ഉം പൈലറ്റിന് 354ഉം വോട്ട് കിട്ടിയപ്പോള്‍ കേസരിക്ക് 6,224 വോട്ട് കിട്ടി തിരഞ്ഞെടുക്കപ്പെട്ടു.
2000ത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടന്നു. സോണിയാഗാന്ധി മല്‍സരരംഗത്ത്. ഗാന്ധികുടുംബത്തിലെ സ്ഥാനാര്‍ത്ഥിക്കെതിരേ മല്‍സരമുണ്ടാകുന്നത് അതാദ്യമായാണ്. ജിതേന്ദ്ര പ്രസാദയായിരുന്നു മല്‍സരിച്ചത്. സോണിയക്ക് 7,400 വോട്ടും പ്രസാദക്ക് 94വോട്ടും ലഭിച്ചു.
2017ലും 2019ലും രാഹുല്‍ തിരഞ്ഞെടുക്കപ്പെട്ടു.
ഗാന്ധി കുടുംബത്തില്‍നിന്നുള്ളവര്‍ 40 വര്‍ഷത്തോളം കോണ്‍ഗ്രസ്സിനെ നയിച്ചു.
സീതാറാം കേസരിക്കു ശേഷം 17 പേര്‍ പാര്‍ട്ടിയെ നയിച്ചു. അതില്‍ അഞ്ച് പേര്‍ ഗാന്ധി കുടുംബത്തില്‍നിന്നുള്ളവരായിരുന്നു.
1947ല്‍ ആചാര്യ കൃപലാനി പ്രസിഡന്റായി. പിന്നീട് സീതാരാമയ്യ ആ ആസ്ഥനത്തെത്തി. 1948-49 കാലത്ത്. 1950ല്‍ ടന്‍ഡന്‍ നേതൃത്വത്തിലെത്തി. അതിനുശേഷം 1951-55 കാലത്ത് നെഹ്രു കോണ്‍ഗ്രസ്സിനെ നയിച്ചു.
1955നുശേഷം യുഎന്‍ ധേബാര്‍ അധ്യക്ഷസ്ഥാനത്തെത്തി. 1959ല്‍ ഇന്ദിരഗാന്ധി പ്രസിഡന്റായി. തുടര്‍ന്ന് എന്‍ എസ് റെഡ്ഡി. അദ്ദേഹം 1963വരെ തുടര്‍ന്നു. 1985 മുതല്‍ 1991വരെ രാജീവ് ഗാന്ധിയായിരുന്നു അധ്യക്ഷസ്ഥാനത്ത്. 1998ല്‍ സോണിയാഗാന്ധി പ്രസിഡന്റായി. 2017വരെ അവര്‍ ആ സ്ഥാനത്ത് തുടര്‍ന്നു.