പത്തനംതിട്ടയില്‍ ജില്ലാ സ്റ്റേഡിയം നിര്‍മാണം: നഗരസഭ ധാരണാപത്രം ഒപ്പുവച്ചു

Update: 2021-01-06 09:54 GMT

പത്തനംതിട്ട: പത്തനംതിട്ടയുടെ ദീര്‍ഘകാല ആവശ്യമായ ജില്ലാ സ്‌റ്റേഡിയത്തിന്റെ ധാരണാപത്രം നഗരസഭ ഒപ്പുവെച്ചു. കഴിഞ്ഞ മൂന്നരവര്‍ഷമായി മുടങ്ങിക്കിടന്ന പദ്ധതിയ്ക്കാണ് പുതുജീവന്‍ ലഭിക്കുന്നത്. 

വോളിബോള്‍ താരമായിരുന്ന ബ്ലസന്‍ ജോര്‍ജിന്റെ സ്മരണാര്‍ത്ഥമാണ് പത്തനംതിട്ടയില്‍ സ്‌റ്റേഡിയം നിര്‍മ്മിക്കുന്നത്. വോളിബോള്‍, ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍, അത്‌ലറ്റിക്ക് ട്രാക്ക്, ഫുട്‌ബോള്‍, ഹോക്കി ഗ്രൗണ്ടുകള്‍, സ്വിമ്മിങ്ങ് പൂള്‍, ഗാലറി, ഹോസ്റ്റല്‍ തുടങ്ങിയ സൗകര്യങ്ങളോടെയാണ് സ്‌റ്റേഡിയം നിര്‍മ്മിക്കുന്നത്. 45 കോടിചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ഉടന്‍ തുടക്കമിടും.

കായികവകുപ്പില്‍ കുടുങ്ങിക്കിടന്ന ഫയല്‍ നീക്കാന്‍ പുതിയ ഭരണസമിതി ആദ്യ യോഗത്തില്‍ തന്നെ തീരുമാനമെടുത്തിരുന്നു.

Tags:    

Similar News