വിവാദ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറെ കാണാനില്ല

Update: 2024-08-02 10:09 GMT

പൂനെ: കൃത്രിമം നടത്തി ഐഎഎസ് നേടിയെന്ന കേസിലെ പ്രതി പൂജാ ഖേദ്കറെ കാണാനില്ല. ഐഎഎസ് റദ്ദാക്കുകയും ജാമ്യം കോടതി തള്ളിയതിനും പിന്നാലെയാണ് പൂജയെ കാണാതായത്.

കഴിഞ്ഞ ദിവസമാണ് നിയമന ശിപാര്‍ശ യുപിഎസ്‌സി റദ്ദാക്കിയത്. ഭാവിയില്‍ പരീക്ഷ എഴുതുന്നതില്‍ നിന്ന് സ്ഥിരമായി വിലക്കുകയും ചെയ്തിരുന്നു. ജൂലൈ 18ന് യുപിഎസ്‌സി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുകയും ജൂലൈ 25നകം മറുപടി സമര്‍പ്പിക്കണമെന്ന് പൂജാ ഖേഡ്കറോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ആവശ്യമായ രേഖകള്‍ ശേഖരിക്കുന്നതിനായി ആഗസ്ത് നാല് വരെ സമയം നല്‍കണമെന്ന് പൂജാ ആവശ്യപ്പെട്ടിരുന്നു. ജൂലായ് 30ന് വൈകുന്നേരം 3.30 വരെയായിരുന്നു വിശദീകരണം നല്‍കാന്‍ അവര്‍ക്ക് സമയം അനുവദിച്ചിരുന്നത്. അതിനുള്ളില്‍ വിശദീകരണം നല്‍കാത്തതിനാലാണ് യുപിഎസ്‌സി നടപടി സ്വീകരിച്ചത്.

ഐഎഎസ് ലഭിക്കുന്നതിനായി പൂജ, ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി രേഖകള്‍ എന്നിവ ദുരുപയോഗം ചെയ്തതായി കമ്മീഷന്‍ കണ്ടെത്തി നടപടിക്ക് ശിപാര്‍ശ ചെയ്യുകയായിരുന്നു. പൂജ ഖേദ്കറിനെതിരെ ഡല്‍ഹി പോലിസും കേസെടുത്തിരുന്നു. വ്യാജരേഖ ചമച്ചതിന് യുപിഎസ്‌സി നല്‍കിയ പരാതിയിലാണ് ഡല്‍ഹി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Tags:    

Similar News