വിവാഹാഘോഷത്തില്‍ പാട്ട് വെക്കുന്നതിനെ ചൊല്ലി തര്‍ക്കം; യുവാവ് അടിയേറ്റു മരിച്ചു

Update: 2020-12-09 08:41 GMT
ബുലന്ദ്ഷഹര്‍: വിവാഹ പാര്‍ട്ടിയിലെ ഡിജെയില്‍ പാട്ട് വെക്കുന്നതിനെ ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ യുവാവ് അടിയേറ്റു മരിച്ചു. . ഉത്തര്‍ പ്രദേശിലെ ബുലന്ദ് ഷഹറില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവ. ഡിജെ പാര്‍ട്ടിയില്‍ ഗായികയും നടിയുമായ സപ്ന ചൗധരിയുടെ ഒരു ഗാനം പ്ലേ ചെയ്യണമെന്ന് ചില യുവാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഡിജെ ഇത് വിസമ്മതിച്ചു. ഇതിനെ തുടര്‍ന്ന് ഇവര്‍ അക്രമാസക്തരായി. ഇതോടെ ചടങ്ങിനെത്തിയവര്‍ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടയിലാണ് യുവാവിന് മര്‍ദ്ദനമേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആരോപണവിധേയരായവരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാല് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.




Tags:    

Similar News