എന്നാല്‍ മുതിര്‍ന്ന താരം പൗളോ ഡിബാലയ്ക്ക് ടീമില്‍ ഇടം നേടാനായില്ല. മാഞ്ചസ്റ്റര്‍ സിറ്റി താരം ജൂലിയന്‍ അല്‍വാരസ്, ഇന്റര്‍ മിലാന്‍ താരം ലൗട്ടാരോ മാര്‍ട്ടിനെസ്, ബെയര്‍ ലെവര്‍ക്യൂസന്‍ താരം പലാസിയോ എന്നിവര്‍ അവരുടെ ക്ലബുകള്‍ക്ക് ഒപ്പം ലീഗ് കിരീടം നേടിയാണ് അര്‍ജന്റൈന്‍ ടീമിലെത്തുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുവതാരം ഗര്‍നാചോ ടീമില്‍ ഇടം നേടി.
കോപ അമേരിക്ക ടൂര്‍ണമെന്റിന് മുന്നോടിയായി ജൂണ്‍ 9, 14 തിയ്യതികളിലായി ഇക്വഡോറുമായും ഗ്വാട്ടിമാലയുമായും അര്‍ജന്റീനയ്ക്ക് സന്നാഹ മത്സരങ്ങളുണ്ട്. ഈ മത്സരങ്ങളിലേക്കുള്ള ടീമിനെകൂടിയാണ് ലയണല്‍ സ്‌കലോണിയും സംഘവും പ്രഖ്യാപിച്ചത്. 29 അംഗ സ്‌ക്വാഡ് കോപ്പ അമേരിക്കയ്ക്ക് മുന്‍പ് 26 ആയി ചുരുക്കും.
ജൂണ്‍ 20നാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റ് തുടങ്ങുന്നത്. ആദ്യ മത്സരത്തില്‍ കാനഡയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. കാനഡക്ക് പുറമെ പെറു, ചിലി ടീമുകളാണ് അര്‍ജന്റീനയുടെ ഗ്രൂപ്പിലുള്ളത്. യൂറോപ്യന്‍ ഫുട്‌ബോള്‍ വിട്ട് അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗിലേക്ക് മെസി കുടിയേറിയശേഷം അര്‍ജന്റീന കളിക്കുന്ന പ്രധാന ടൂര്‍ണമെന്റാണിത്.
ഗോള്‍കീപ്പര്‍മാര്‍: ഫ്രാങ്കോ അര്‍മാനി, ജെറോണിമോ റുല്ലി, എമിലിയാനോ മാര്‍ട്ടിനെസ്.
ഡിഫന്‍ഡര്‍മാര്‍: ഗോണ്‍സാലോ മോണ്ടിയേല്‍, നഹുവല്‍ മൊളീന, ലിയോനാര്‍ഡോ ബലേര്‍ഡി, ക്രിസ്റ്റ്യന്‍ റൊമേറോ, ജര്‍മ്മന്‍ പെസെല്ല, ലൂക്കാസ് മാര്‍ട്ടിനെസ്, നിക്കോളാസ് ഒട്ടമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, മാര്‍ക്കോസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിക്കോ, വാലന്റൈന്‍ ബാര്‍കോ.
മിഡ്ഫീല്‍ഡര്‍മാര്‍: ഗൈഡോ റോഡ്രിഗസ്, ലിയാന്‍ഡ്രോ പരേഡെസ്, അലക്‌സിസ് മാക് അലിസ്റ്റര്‍, റോഡ്രിഗോ ഡി പോള്‍, എക്സിക്വയല്‍ പലാസിയോസ്, എന്‍സോ ഫെര്‍ണാണ്ടസ്, ജിയോവാനി ലോ സെല്‍സോ.
ഫോര്‍വേഡുകള്‍: എയ്ഞ്ചല്‍ ഡി മരിയ, വാലന്റൈന്‍ കാര്‍ബോണി, ലിയോണല്‍ മെസി, എയ്ഞ്ചല്‍ കൊറിയ, അലജാന്‍ഡ്രോ ഗാര്‍നാച്ചോ, നിക്കോളാസ് ഗോണ്‍സാലസ്, ലൗതാരോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ്.