രോഗലക്ഷണങ്ങളില്ലാതെ രക്താര്‍ബുദ രോഗിയില്‍ കൊറോണ വൈറസ് നിലനിന്നത് 105 ദിവസം: അത്ഭുതപ്പെടുത്തുന്നുവെന്ന് ഗവേഷകര്‍

കൊറോണ വൈറസ് മനുഷ്യശരീരത്തില്‍ എത്രകാലം സജീവമായി തുടരുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല എന്നാണ് പുതിയ കണ്ടെത്തലിലൂടെ മനസ്സിലാകുന്നത് എന്നും പഠന റിപോര്‍ട്ടില്‍ പറയുന്നു.

Update: 2020-11-06 15:37 GMT

ന്യൂയോര്‍ക്ക്: നോവല്‍ കൊറോണ വൈറസ് ബാധിച്ച ഭൂരിഭാഗം ആളുകളിലും എട്ടു ദിവസത്തോളമാണ് സജീവമായി വൈറസ് നിലനില്‍ക്കുക എന്നാണ് ഇതുവരെയുള്ള പഠനങ്ങളില്‍ തെളിഞ്ഞത്. എന്നാല്‍ ഒരു ബ്ലഡ്കാന്‍സര്‍ രോഗിയില്‍ കൊറോണ വൈറസ് 105 ദിവസത്തോളം നിലനിന്ന അസാധാരണമായ സംഭവം ശാസ്ത്രജ്ഞര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കാര്യമായ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ കാണിക്കാതെയാണ് 71കാരിയായ വൃദ്ധയുടെ ശരീരത്തില്‍ കൊറോണ വൈറസ് നിലനിന്നത്. 'സെല്‍ ജേണലില്‍' പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് വ്യക്തമാക്കിയത്. കൊറോണ വൈറസ് മനുഷ്യശരീരത്തില്‍ എത്രകാലം സജീവമായി തുടരുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല എന്നാണ് പുതിയ കണ്ടെത്തലിലൂടെ മനസ്സിലാകുന്നത് എന്നും പഠന റിപോര്‍ട്ടില്‍ പറയുന്നു.

പഠനം ആരംഭിച്ച സമയത്ത്, വൈറസ് മറ്റൊരാളിലേക്ക് പകരുന്ന സമയത്തെക്കുറിച്ച് കൂടുതല്‍ അറിയില്ലായിരുന്നുവെന്ന് യുഎസിലെ വൈറോളജിസ്റ്റായ മുതിര്‍ന്ന എഴുത്തുകാരന്‍ വിന്‍സെന്റ് മണ്‍സ്റ്റര്‍ പറഞ്ഞു. ''ഈ വൈറസ് വ്യാപിക്കുന്നത് തുടരുമ്പോള്‍, രോഗപ്രതിരോധ ശേഷി കൂടുതലുള്ള കൂടുതല്‍ ആളുകള്‍ രോഗബാധിതരാകും. അതുകൊണ്ട് വൈറസ് എങ്ങിനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്,'' മന്‍സ്റ്റര്‍ പറഞ്ഞു.

വാഷിംഗ്ടണിലെ കിര്‍ക്ക്ലാന്റില്‍ നിന്നുള്ള രോഗിക്ക് കൊവിഡ്19 വളരെ നേരത്തെ തന്നെ ബാധിച്ചിരുന്നു. ഗവേഷകര്‍ പറയുന്നതനുസരിച്ച്, 71 വയസുള്ള ഒരു സ്ത്രീ, വിട്ടുമാറാത്ത രക്ത അര്‍ബുദം മൂലം രോഗപ്രതിരോധ ശേഷിയില്ലെങ്കില്‍ കൂടി കൊവിഡിന്റെ ലക്ഷണങ്ങളൊന്നും കാണിച്ചില്ല. കഠിനമായ വിളര്‍ച്ചയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പരിശോധന നടത്തിയപ്പോഴാണ് വൈറസ് ബാധിച്ചതായി കണ്ടെത്തയത്. രോഗിയുടെ ശ്വാസകോശ ഭാഗത്തു നിന്ന് പതിവായി ശേഖരിക്കുന്ന സാമ്പിളുകള്‍ ഗവേഷകര്‍ പഠിച്ചപ്പോള്‍, ആദ്യത്തെ പോസിറ്റീവ് പരിശോധനയ്ക്ക് ശേഷം കുറഞ്ഞത് 70 ദിവസമെങ്കിലും കൊവിഡ് വൈറസ് അവരില്‍ സജീവമായി നിലനിന്നു എന്ന് കണ്ടെത്തി, കൂടാതെ 105 ദിവസം വരെ കൊറോണ വൈറസ് ശരീരത്തില്‍ അവശേഷിച്ചു.

Tags:    

Similar News