കൊവിഡ് 19: കാന്‍ ചലച്ചിത്രമേള മേള മാറ്റിവച്ചു

കൊറോണയെ തുടര്‍ന്നു ട്രിബിക്ക, എസ്എക്‌സ്എസ്ഡബ്ല്യു, എഡിന്‍ബര്‍ഗ് തുടങ്ങി നിരവധി ചലച്ചിത്രോത്സവങ്ങള്‍ മാറ്റിവച്ചിരുന്നു.

Update: 2020-03-20 04:13 GMT

പാരിസ്: ലോകവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രശസ്തമായ കാന്‍ ചലച്ചിത്ര മേള മാറ്റിവച്ചു. ഇന്നലെ ഫിലിം ഫെസ്റ്റിവല്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

ചലച്ചിത്രോത്സവം മേയ് 12നും 23നും ഇടയില്‍ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊറോണ സാഹചര്യം കണക്കിലെടുത്ത് മാറ്റിവെയ്ക്കുകയായിരുന്നു. അതേസമയം, ജൂണിലോ ജൂലൈയിലോ ചലച്ചിത്രോത്സവം നടത്താനാണ് അധികൃതര്‍ ശ്രമിക്കുന്നത്. കൊറോണയെ തുടര്‍ന്നു ട്രിബിക്ക, എസ്എക്‌സ്എസ്ഡബ്ല്യു, എഡിന്‍ബര്‍ഗ് തുടങ്ങി നിരവധി ചലച്ചിത്രോത്സവങ്ങള്‍ മാറ്റിവച്ചിരുന്നു.

1946ല്‍ ആരംഭിച്ച കാന്‍  ചലച്ചിത്രോത്സവം ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയതും പ്രൌഡിയേറിയതുമായ ചലച്ചിത്രോത്സവങ്ങളില്‍ ഒന്നായാണ് കണക്കാക്കുന്നത്. സാധാരണയായി എല്ലാ വര്‍ഷങ്ങളിലും മെയ് മാസത്തില്‍ ഫ്രാന്‍സിലെ കാന്‍ പട്ടണത്തില്‍ വെച്ചാണ് ഇത് സംഘടിപ്പിക്കുന്നത്. നിലവില്‍ കൊവിഡ് 19 ഭീതി കാരണം ഫ്രാന്‍സിലെ മിക്ക നഗരങ്ങളും അടഞ്ഞുകിടക്കുകയാണ്.കാന്‍ ചലച്ചിത്രോത്സവത്തില്‍ നല്‍കുന്ന ഏറ്റവും പ്രാധാനപ്പെട്ട പുരസ്‌കാരം ഗോള്‍ഡന്‍ പാം പുരസ്‌കാരമാണ്. 


Tags:    

Similar News