പതഞ്ജലിയുടെ കൊറോണില്‍ മരുന്ന് മഹാരാഷ്ട്രയില്‍ നിരോധിച്ചു

Update: 2021-02-25 04:31 GMT

മുംബൈ: പതഞ്ജലി ഇറക്കിയ കൊറോണില്‍ മരുന്ന് മഹാരാഷ്ട്രയില്‍ നിരോധിച്ചു. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ), ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) തുടങ്ങിയ യോഗ്യതയുള്ള ആരോഗ്യ സംഘടനകളില്‍ നിന്ന് ശരിയായ സര്‍ട്ടിഫിക്കേഷന്‍ ഇല്ലാതെ കൊറോണിന്‍ വില്‍പ്പന മഹാരാഷ്ട്രയില്‍ അനുവദിക്കില്ലെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനയുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്ന കമ്പനിയുടെ പൊള്ളയായ കള്ളത്തരത്തെ ഐഎംഎ സംഘടന തന്നെ തള്ളി. ഇത് സംസ്ഥാനത്ത് വില്‍ക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. മരുന്ന് സമാരംഭിക്കുന്നതിനിടെ പങ്കെടുത്ത കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനോട് വിശദീകരണം നല്‍കണമെന്നും ഐ.എം.എ. ആവശ്യപെട്ടു.

ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് മരുന്നു പുറത്തിറക്കുന്നതെന്ന് രാംദേവ് അവകാശപ്പെട്ടിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും പതഞ്ജലിക്ക് എതിരാണ്. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അംഗീകാരമുള്ളതായും 158 രാജ്യങ്ങളില്‍ ഇത് വില്‍ക്കാമെന്നും പതഞ്ജലി അവകാശപ്പെട്ടിരുന്നു.




Similar News