മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പിരിഞ്ഞ യുവതിക്ക് വിവാഹസമ്മാനമായി നല്‍കിയ സ്വര്‍ണം തിരിച്ചുനല്‍കണമെന്ന് കോടതി

Update: 2022-06-14 05:08 GMT

പാലക്കാട്: മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പിരിഞ്ഞ യുവതിക്ക് വിവാഹസമ്മാനമായി നല്‍കിയ സ്വര്‍ണം തിരിച്ചുനല്‍കാന്‍ കോടതി വിധിച്ചു. 190 പവന്‍ സ്വര്‍ണമോ തത്തുല്യ തുകയോ മുന്‍ ഭര്‍ത്താവ് യുവതിക്ക് നല്‍കണമെന്നാണ് കോടതി വിധിച്ചത്. ഒറ്റപ്പാലം ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പത്തിരിപ്പാല സ്വദേശിയായ യുവതിക്ക് സ്വര്‍ണം തിരിച്ചുനല്‍കാന്‍ ഉത്തരവിട്ടത്. പാലക്കാട് സ്വദേശിയായ മുന്‍ ഭര്‍ത്താവ് എടുത്ത 190 പവന്‍ സ്വര്‍ണാഭരണം അല്ലെങ്കില്‍ അതിന്റെ നിലവിലെ തുകയോ മാര്‍ക്കറ്റ് വിലയോ നല്‍കാനാണ് ഉത്തരവ്.

2009 ഇരുവരുടെയും വിവാഹം 200 പവന്‍ സ്വര്‍ണാഭരണമാണ് വിവാഹസമ്മാനമായി നല്‍കിയിരുന്നത്. വിവാഹശേഷം സ്വര്‍ണം ലോക്കറില്‍ വച്ചു. പിന്നീട് പണത്തിനുവേണ്ടി യുവതിയെ ദേഹോപദ്രവം ഏല്‍പ്പിച്ചു. എതിര്‍ത്ത യുവതിയെ 2015 ല്‍ പ്രത്യേക കാരണം കൂടാതെ മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തുകയാണ് ചെയ്തത്. ഇരുഭാഗത്തുമുള്ള ഹരജിക്കാര്‍ അടക്കമുള്ള ഏഴ് സാക്ഷികളെ വിസ്തരിക്കുകയും ചന്ദ്രനഗര്‍ ബാങ്കിലെ അക്കാലത്തെ ലോക്കര്‍ രേഖകളും പരിശോധിക്കുകയും ചെയ്ത ശേഷമാണ് സ്വര്‍ണം തിരിച്ചുനല്‍കാന്‍ കോടതി വിധിച്ചത്.

Tags:    

Similar News