കൊവിഡ് 19: ജില്ലയില്‍ ഇന്ന് 16 പേര്‍ക്ക് രോഗബാധ; 8 പേര്‍ക്ക് രോഗമുക്തി

ഇതോടെ 170 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.

Update: 2020-07-13 12:47 GMT

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 16 കൊവിഡ് പോസിറ്റീവ് കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രി അറിയിച്ചു. ഇതോടെ 170 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.

ഇന്ന് പോസിറ്റീവ് ആയവര്‍

1) തലക്കുളത്തൂര്‍ സ്വദേശിനി (45).ജൂലൈ 3ന് പോസിറ്റീവായ കുണ്ടായിത്തോട് സ്വദേശിയുടെ ഓഫിസ് സ്റ്റാഫാണ്. സമ്പര്‍ക്കത്തിലുള്ളവര്‍ക്കുള്ള പ്രത്യേക സ്രവപരിശോധന ജൂലൈ 8ന് ഫറോക്ക് താലൂക്കാശുപത്രിയില്‍ നടത്തി. പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്എല്‍ടിസിയിലേയ്ക്ക് മാറ്റി.

2,3) വില്യാപ്പള്ളി സ്വദേശികളായ (50),(45) വയസുള്ള ദമ്പതികള്‍. ജൂലൈ 8ന് പനിയെ തുടര്‍ന്ന് വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തി. സ്രവം പരിശോധനയ്ക്ക് എടുത്തു. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്എല്‍ടിസിയിലേയ്ക്ക് മാറ്റി.

4) കോഴിക്കോട് കോര്‍പറേഷന്‍ ചെറുവണ്ണൂര്‍ സ്വദേശി (27). ജൂലൈ 3ന് പോസിറ്റീവായ കുണ്ടായിത്തോട് സ്വദേശിയുടെ സമ്പര്‍ക്കത്തില്‍ വന്നയാള്‍. സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കായുള്ള പ്രത്യേക സ്രവപരിശോധന ജൂലൈ 8ന് ഫറോക്ക് താലൂക്കാശുപത്രിയില്‍ നടത്തി. പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്എല്‍ടിസിയിലേയ്ക്ക് മാറ്റി.

5) മരുതോങ്കര സ്വദേശി (34). ജൂണ്‍ 28ന് ബഹ്‌റൈനില്‍ നിന്നും വിമാനമാര്‍ഗം കൊച്ചിയിലെത്തി. അവിടെ നിന്നും ചങ്ങരോത്ത് പഞ്ചായത്തിലുള്ള വീട്ടില്‍ എത്തി നിരീക്ഷണത്തിലായിരുന്നു. ജൂലൈ 10 ന് പേരാമ്പ്ര താലൂക്കാശുപത്രിയില്‍ വച്ച് സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്എല്‍ടിസിയിലേയ്ക്ക് മാറ്റി.

6) ചാലപ്പുറം സ്വദേശി (61). ജൂലൈ 8 ന് സ്രവപരിശോധന നടത്തി പോസിറ്റീവായ മീഞ്ചന്ത സ്വദേശിയുടെ സമ്പര്‍ക്കത്തില്‍ വന്നയാള്‍. ജൂലൈ 10 ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സ്രവം പരിശോധനയ്ക്ക് എടുത്തു. പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

7,8) വടകര സ്വദേശി (46), മകന്‍ (14). ജൂലൈ 8 ന് പനിയെ തുടര്‍ന്ന് വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തി. സ്രവം പരിശോധനയ്ക്ക് എടുത്തു. പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എന്‍.ഐ.ടി യിലെ എഫ്എല്‍ടിസിയിയിലേയ്ക്ക് മാറ്റി.

9) കോഴിക്കോട് കോര്‍പ്പറേഷനിലെ നല്ലളം സ്വദേശി, സന്നദ്ധപ്രവര്‍ത്തകന്‍ (34). സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള പ്രത്യേക സ്രവപരിശോധന ജൂലൈ 8 ന് ഫറോക്ക് താലൂക്കാശുപത്രിയില്‍ നടത്തി. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്എല്‍ടിസിയിയിലേയ്ക്ക് മാറ്റി.

10) ചോറോട് സ്വദേശി (59). ജൂണ്‍ 28 ന് മഹാരാഷ്ട്രയില്‍ നിന്നും ചരക്കുമായി എറണാകുളത്ത് എത്തിയ ലോറി െ്രെഡവര്‍. തുടര്‍ന്ന് അവിടെ നിന്നും വടകര എത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 10 ന് വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തി. സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്എല്‍ടിസിയിയിലേയ്ക്ക് മാറ്റി.

11) എടച്ചേരി സ്വദേശി (37). ജൂലൈ 4 ന് ഖത്തറില്‍ നിന്നും വിമാനമാര്‍ഗം കോഴിക്കോട് എത്തി. തുടര്‍ന്ന് ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂലൈ 10 ന്് വടകര ജില്ലാ ആശുപത്രിയില്‍ എത്തി. സ്വമേധയ സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്എല്‍ടിസിയിയിലേയ്ക്ക് മാറ്റി.

12) പേരാമ്പ്ര സ്വദേശിനിയായ തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ ജീവനക്കാരി (42). ജൂലൈ 3 വരെ ജോലിയിലായിരുന്നു. ജൂലൈ 8 ന് തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ നിന്നും സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

13) ചാത്തമംഗലം സ്വദേശിയായ സൈനികന്‍ (27). ജൂണ്‍ 27 ന് ജമ്മുവില്‍ നിന്നും വിമാനമാര്‍ഗം ഡല്‍ഹി വഴി കൊച്ചിയിലെത്തി. അവിടെ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂലൈ 11 ന്് സ്വമേധയ സ്രവം പരിശോധനയ്ക്ക് നല്‍കി. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എന്‍.ഐ.ടിയിലെ എഫ്എല്‍ടിസിയിയിലേയ്ക്ക് മാറ്റി.

14) മണിയൂര്‍ സ്വദേശി (37). ജൂലൈ 13 ന് റിയാദില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നും സ്രവം പരിശോധനയ്‌ക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

15) കായക്കൊടി സ്വദേശി (40) ജൂലൈ 8ന്് ബാംഗ്ലൂരില്‍ നിന്നും കാറില്‍ മുത്തങ്ങ വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. യാത്രാമധ്യേ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ സ്രവ പരിശോധനയ്ക്കായി എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ജൂലൈ 11ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

16) കുരുവട്ടൂര്‍ സ്വദേശി (38). ജൂലൈ 9 ന്് ബാംഗ്ലൂരില്‍ നിന്നും കാറില്‍ മുത്തങ്ങ വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. യാത്രാമധ്യേ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ സ്രവ പരിശോധനയ്ക്കായി എടുത്തു. ഫലം പോസിറ്റീവ് ആയതിനെ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്എല്‍ടിസിയിയിലേയ്ക്ക് മാറ്റി.

ഇന്ന് രോഗമുക്തി നേടിയവര്‍

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നവര്‍

1) തിരുവനന്തപുരം സ്വദേശി (31)

2) തൂണേരി സ്വദേശിയായ രണ്ട് വയസുള്ള പെണ്‍കുട്ടി

3) ചെക്യാട് സ്വദേശി (44)

4) ചാത്തമംഗലം സ്വദേശി ഒരു വയസുള്ള ആണ്‍ക്കുട്ടി

5) വളയം സ്വദേശി (55)

എഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന

6) താമരശ്ശേരി സ്വദേശി (30)

7) ഉണ്ണികുളം സ്വദേശി (36)

8) നടുവണ്ണൂര്‍ സ്വദേശി (28)


Tags:    

Similar News