കൊവിഡ് 19: ഹൈദരാബാദില്‍ ചികില്‍സയിലിരുന്ന 182 പോലിസുകാര്‍ ജോലിയില്‍ തിരിച്ചെത്തി
ഹൈദരാബാദ്: കൊവിഡ് ബാധിച്ച് ചികില്‍സയിലിരുന്ന 182 പോലിസുകാര്‍ ജോലിയില്‍ തിരിച്ചെത്തി. ഹൈദരാബാദ് പോലിസിന് ഇത് മാതൃക സൃഷ്ടിച്ച സംതൃപ്തിയുടെയും ആന്ദത്തിന്റെയും ദിനങ്ങളെന്ന് ഹൈദരാബാദ് സിറ്റി പോലിസ് കമ്മീഷണര്‍ അന്ജനി കുമാര്‍ ഐപിഎസ്. പോലിസുകാര്‍ സര്‍വീസില്‍ തിരിച്ചെത്തിയത് വര്‍ധിത ഊര്ജത്തോടെയാണെന്നും ഇത് പോലിസ് സേനയ്ക്കുമാത്രമല്ല, മുഴുവന്‍ ജനങ്ങള്‍ക്കും ആത്മവിശ്വാസം പകര്‍ന്നുനല്‍കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട ക്വാറന്റീന് പൂര്‍ത്തിയാക്കിയാണ് എല്ലാവരും തിരിച്ചെത്തിയത്. ഹൈദരാബാദ് പോലിസിലെ വിവിധ സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്നവരാണ് രോഗബാധിതരായ 182 പേരും. രോഗം മാറി തിരിച്ചെത്തിയവര്‍ക്ക് പോലിസ് വകുപ്പ് ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റും കൈമാറി.