കൊവിഡ് 19: കുവൈത്തില്‍ 6 മരണം, 232 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 841 പേര്‍ക്ക് വൈറസ്ബാധ
കുവൈത്ത് സിറ്റി : കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് 6 പേര് കൂടി മരണമടഞ്ഞു. വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. ഇന്ന് കൊവിഡ് മരണം സ്ഥിരീകരിക്കപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 118 ആയി. 232 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 841 പേര്‍ക്കാണ് ഇന്നു രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം ഇന്നുവരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 15691 ആയി. ഇവരില്‍ 5074 പേര് ഇന്ത്യാക്കാരാണ്.
ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ടവര്‍ സമ്പര്‍ക്കം വഴിയും ഉറവിടം അന്വേഷണത്തിലുള്ള വിഭാഗത്തില്‍ പെട്ടവരുമാണ്.
രോഗബാധിതരായവരുടെ ആരോഗ്യമേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്. ഫര്‍വ്വാനിയ 284, അഹമദി 166, ഹവല്ലി 212, കേപിറ്റല്‍ 82, ജഹറ 97. രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസകേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരം ഫര്‍വ്വാനിയയില്‍ നിന്ന് 77പേരും ജിലീബില്‍ നിന്ന് 99 പേര്‍ക്കും ഹവല്ലിയില്‍ നിന്ന് 75 പേര്‍ക്കും സാല്മിയയില് നിന്ന് 64 പേര്‍ക്കുമാണ് രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്. സ്വദേശികള്‍ 162 ഈജിപ്ത്കാര് 194, ബംഗ്ലാദേശികള്‍ 63 മറ്റുള്ളവര്‍ വിവിധ രാജ്യങളില്‍ നിന്നുള്ളവരാണ്.
ഇന്ന് 246 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 4339 ആയി. ആകെ 11234 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 161 പേര് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അല്‍ സനദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.