സൗദിയില്‍ പുതുതായി 2339 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

Update: 2020-05-24 13:25 GMT

ദമ്മാം: സൗദിയില്‍ പുതുതായി 2339 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 72560 ആയി ഉയര്‍ന്നു. രോഗം ബാധിച്ച് 11 പേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 390 ആയി. ഇവരില്‍ 372 പേരുടെ നില ഗുരുതരമാണ്. 2284 പേര്‍ കൊവിഡ് വിമുക്തരായിട്ടുണ്ട്. ഇതോടെ ആകെ കൊവിഡ് വിമുക്തരായവരുടെ എണ്ണം 43520 ആയി. 

സൗദിയിൽ ഇന്ന് ( ഞായർ ) കോവിഡ് റിപോര്‍ട്ട് ചെയ്ത പ്രദേശങ്ങള്‍: 

റിയാദ് 742, മക്ക, 611, ജിദ്ദ 474, ദമ്മാം 136, കോബാര്‍ 120, ജുബൈല്‍ 82, മദീന 69, തായിഫ് 25, ഖതീഫ് 22, ഖലീസ് 19, ഹുഫൂഫ് 18, ഹായില്‍ 12, ബുറൈദ 12, ദഹ്‌റാന്‍ 7, ബീഷ്6, ഖര്‍ജ് 6 തര്‍ബിയാന്‍ 4, ഷര്‍വ 4, മഹായീല്‍ 3, തബൂക് 3, അല്‍ബകീരിയ്യ 2, അല്‍സഹന്‍2, റഅസത്തന്നൂറ 2, ളബ് യാ 2 റാബിഅ് 2 റമാഹ് 2, മറ്റുസ്ഥലങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് റിപോര്‍ട്ട് ചെയ്തത്.

Tags:    

Similar News