കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ 572 പേര്‍ കൂടി നിരീക്ഷണത്തില്‍

Update: 2020-05-09 12:16 GMT

കോഴിക്കോട്: കൊവിഡുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ പുതുതായി 572 പേര്‍കൂടി നിരീക്ഷണത്തില്‍. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2588 ആയി. ഇതുവരെ 22,973 പേരാണ് നിരീക്ഷണം പൂര്‍ത്തിയാക്കിത്. മെയ് 9 നു വന്ന 15 പേര്‍ ഉള്‍പ്പെടെ 17 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 15 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

ഇന്ന് 47 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2323 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2194 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2164 എണ്ണം നെഗറ്റീവ് ആണ്. 129 പേരുടെ പരിശോധനാഫലം കൂടി ലഭിക്കാനുണ്ട്.

കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി പരിധിയിലുളള മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ കൊവിഡ് കെയര്‍ സെന്ററുകളില്‍ പാലിക്കേണ്ട ആരോഗ്യശുചിത്വ പ്രോട്ടോകോള്‍ സംബന്ധിച്ച പരിശീലനം നല്‍കി.

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 6 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. 115 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. ജില്ലയില്‍ 2853 സന്നദ്ധസേന പ്രവര്‍ത്തകര്‍ 8829 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. 

Tags:    

Similar News