കോവിഡ് 19: ഹോം ക്വാറന്റൈനിടയിലും സഹജീവികള്‍ക്ക് കൈത്താങ്ങായി ബക്കര്‍ തിക്കോടി
ഇന്നലെ തിക്കോടി പഞ്ചായത്തിലെ 250ഓളം ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് അദ്ദേഹം ഭക്ഷണം നല്‍കിയത്.
പയ്യോളി: കൊവിഡ് 19മായി ബന്ധപ്പെട്ട തന്റെ ഹോം ക്വാറന്റൈന്‍ കാലയളവും സഹജീവികള്‍ക്ക് താങ്ങും തണലുമേകി ഫലപ്രദമായി ചെലവഴിക്കുകയാണ് ബക്കര്‍ തിക്കോടി. അടുത്തിടെ നടത്തിയ വിദേശയാത്രയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം സ്വയം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
ഇതിനിടെ, സമ്പൂര്‍ണ്ണ ലോക്ക് ഡൗണിനെ തുടര്‍ന്ന് ജീവിതസന്ധാരണത്തിന് പ്രതിസന്ധി നേരിടുന്ന അശരണര്‍ക്ക് ഭക്ഷണവും മറ്റു സഹായങ്ങളുമെത്തിച്ചാണ് ബക്കര്‍ തിക്കോടി വ്യതസ്ഥനാകുന്നത്.ഇന്നലെ തിക്കോടി പഞ്ചായത്തിലെ 250ഓളം ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് അദ്ദേഹം ഭക്ഷണം നല്‍കിയത്. 250 ലേറെ കുടുംബങ്ങള്‍ക്ക് പതിവായി റേഷന്‍ നല്‍കുന്ന അദ്ദേഹം നിരവധി കിടപ്പു രോഗികള്‍ക്കും മരുന്നുകളും മറ്റ് സൗകര്യങ്ങളും എത്തിച്ച് നല്‍കുന്നുണ്ട്.
തിക്കോടിയിലെ അസഖ്യം കുടുംബങ്ങള്‍ക്ക് അത്താണിയായ ബക്കര്‍, നാട്ടില്‍ വരള്‍ച്ച നേരിടുന്ന സന്ദര്‍ഭങ്ങളിലൊക്കെ കുടിവെള്ളം എത്തിക്കുന്ന കാര്യത്തിലും ഏറെ മുന്നിലാണ്. തന്റെ വീട്ടിലെ കിണറില്‍ നിന്നും, കുടിവെള്ളം എത്തിക്കാനായി മാത്രം അദ്ദേഹം നിര്‍മ്മിച്ച് നല്‍കിയ മറ്റ് കിണറുകളില്‍ നിന്നുമാണ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ മാസങ്ങളോളം കുടിവെള്ളമെത്തിക്കുന്നത്. കുവൈറ്റില്‍ ഹോട്ടല്‍ ബിസിനസ് നടത്തുകയാണ് തിക്കോടിക്കാരനായ ബക്കര്‍. കോവിഡ് 19: ഹോം ക്വാറന്റൈനിടയിലും സഹജീവിക്ക് കൈത്താങ്ങായി ബക്കര്‍ തിക്കോടി