കോഴിക്കോട് ജില്ലയില്‍ 39 പേര്‍ക്ക് കൂടി കൊവിഡ്

Update: 2022-03-31 13:57 GMT

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 39 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 35 പേര്‍ക്ക് സമ്പര്‍ക്കം വഴിയും ഉറവിടം വ്യക്തമല്ലാത്ത 4 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 2,035 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 61 പേര്‍കൂടി രോഗമുക്തി നേടി. നിലവില്‍ 267 പേരാണ് ജില്ലയില്‍ കോവിഡ് ബാധിതരായി ഉള്ളത്.

Tags:    

Similar News