വയനാട്ടില്‍ 3 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
മെയ് 11ന് ചെന്നൈയില്‍ നിന്ന് എത്തി നിരീക്ഷണത്തിലായിരുന്ന പുല്‍പ്പള്ളി സ്വദേശിയായ 19കാരനാണ് ഒരാള്‍. 26ന് കുവൈത്തില്‍ നിന്ന് എത്തി കല്‍പ്പറ്റയില്‍ ഒരു സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന ബത്തേരി സ്വദേശിയായ 35 കാരിക്കും രേഗം സ്ഥിരീകരിച്ചു. നഞ്ചന്‍കോട് സന്ദര്‍ശനം നടത്തിയ മുട്ടില്‍ സ്വദേശിയായ 42 കാരനുമാണ് ഇന്ന് കൊവിഡ് സ്വീകരിച്ചത്.
കല്‍പറ്റ: വയനാട്ടില്‍ മൂന്നു പേര്‍ക്കു കൂടി കൊവിഡ്. മെയ് 11ന് ചെന്നൈയില്‍ നിന്ന് എത്തി നിരീക്ഷണത്തിലായിരുന്ന പുല്‍പ്പള്ളി സ്വദേശിയായ 19കാരനാണ് ഒരാള്‍. 26ന് കുവൈത്തില്‍ നിന്ന് എത്തി കല്‍പ്പറ്റയില്‍ ഒരു സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന ബത്തേരി സ്വദേശിയായ 35 കാരിക്കും രേഗം സ്ഥിരീകരിച്ചു. നഞ്ചന്‍കോട് സന്ദര്‍ശനം നടത്തിയ മുട്ടില്‍ സ്വദേശിയായ 42 കാരനുമാണ് ഇന്ന് കൊവിഡ് സ്വീകരിച്ചത്. മൂന്ന് പേരെയും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇതുള്‍പ്പെടെ രോഗം സ്ഥിരീകരിച്ച് 16 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ നിരീക്ഷണത്തിലായ 167 പേര്‍ ഉള്‍പ്പെടെ നിലവില്‍ 3681 പേര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 1823 ആളുകളുടെ സാമ്പിളുകളില്‍ 1561 ആളുകളുടെ ഫലം ലഭിച്ചതില്‍ 1534 നെഗറ്റീവും 27 ആളുകളുടെ സാമ്പിള്‍ പോസിറ്റീവുമാണ്. 257 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്.
ഇതുകൂടാതെ സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 1915 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് ഇതില്‍ ഫലം ലഭിച്ച 1722ല്‍ 1720 നെഗറ്റീവും 2 പോസിറ്റീവുമാണ്. ജില്ലയിലെ 14 അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ 1830 വാഹനങ്ങളിലായി എത്തിയ 3873 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
ജില്ലാ കൊറോണ കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ള 1871 ആളുകളെ നേരിട്ട് വിളിച്ച് അവര്‍ക്ക് ആവശ്യമായ മാനസിക പിന്തുണയും രോഗ്യകാര്യങ്ങള്‍ അന്വേഷിച്ച് ആവശ്യമായ ആരോഗ്യ സേവനങ്ങള്‍, മരുന്നുകള്‍ എന്നിവ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ ഇന്ന് നിരീക്ഷണത്തില്‍ കഴിയുന്ന 204 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.