പാലക്കാട് ജില്ലയില്‍ 393 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 450 പേര്‍ക്ക് രോഗമുക്തി
പാലക്കാട്: പാലക്കാട് ജില്ലയില്‍ 393 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 279 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 110 പേര്, 4 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 450 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 4,536 പരിശോധന നടത്തിയതിലാണ് 393 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 8.66 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 36 പേര്
കിഴക്കഞ്ചേരി, ഒറ്റപ്പാലം സ്വദേശികള്‍ 16 പേര് വീതം
അകത്തെതറ സ്വദേശികള്‍ 13 പേര്
മരുതറോഡ് സ്വദേശികള്‍ 10 പേര്
മേലാര്‍കോട്, ഓങ്ങല്ലൂര്‍, പിരായിരി, ഷൊര്‍ണൂര്‍, വാണിയംകുളം സ്വദേശികള്‍ 9 പേര് വീതം
ചിറ്റൂര്‍തത്തമംഗലം, ആലത്തൂര്‍, കാവശ്ശേരി സ്വദേശികള്‍ 8 പേര് വീതം
കരിമ്പുഴ, മങ്കര, പറളി, പുതുശ്ശേരി സ്വദേശികള്‍ ഏഴ് പേര് വീതം
അഗളി, അയിലൂര്‍, കൊപ്പം, മുതുതല, പുതുപ്പരിയാരം സ്വദേശികള്‍ ആറു പേര് വീതം
അമ്പലപ്പാറ, ആനക്കര, കടമ്പഴിപ്പുറം, കണ്ണമ്പ്ര, കരിമ്പ, കേരളശ്ശേരി, കൊടുമ്പ്, കോട്ടായി, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂര്‍, കുഴല്‍മന്ദം, മണ്ണൂര്‍, പരുതൂര്‍, പട്ടാമ്പി, തേങ്കുറിശ്ശി സ്വദേശികള്‍ അഞ്ചു പേര് വീതം
അലനല്ലൂര്‍, മണ്ണാര്‍ക്കാട്, കുത്തനൂര്‍, ലക്കിടിപേരൂര്‍, നാഗലശ്ശേരി, തിരുവേഗപ്പുറ, വിളയൂര്‍ സ്വദേശികള്‍ നാലു പേര് വിതം
ചളവറ, കണ്ണാടി, കൊടുവായൂര്‍, കോങ്ങാട്, കോട്ടോപ്പാടം, മുണ്ടൂര്‍, പെരിങ്ങോട്ടുകുറിശ്ശി, വടക്കഞ്ചേരി, വല്ലപ്പുഴ സ്വദേശികള്‍ മൂന്നു പേര് വീതം
എലവഞ്ചേരി, കൊല്ലങ്കോട്, മലമ്പുഴ, നല്ലേപ്പിള്ളി, നെന്മാറ, പട്ടഞ്ചേരി, പുതുക്കോട്, ശ്രീകൃഷ്ണപുരം, തരൂര്‍, തച്ചമ്പാറ, തിരുമിറ്റക്കോട്, തൃത്താല, വടകരപതി സ്വദേശികള്‍ രണ്ടു പേര് വിതം
അനങ്ങനടി, ചാലിശ്ശേരി, പുല്‍പ്പള്ളി, എലപ്പുള്ളി, എരിമയൂര്‍, കാരാകുര്‍ശ്ശി, മാത്തൂര്‍, മുതലമട, നെല്ലായ, പല്ലശ്ശന, പട്ടിത്തറ, പെരുമാട്ടി, പെരുവെമ്പ്, പൂക്കോട്ടുകാവ്, പുതുനഗരം, തച്ചനാട്ടുകര, തൃക്കടീരി, വടവന്നൂര്‍, വെള്ളിനേഴി
സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3495 ആയി.
ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര് കാസര്‍ഗോഡ് ജില്ലയിലും 7 പേര് വയനാട് ജില്ലയിലും 14 പേര് വീതം എറണാകുളം, ആലപ്പുഴ ജില്ലകളിലും 15 പേര് ഇടുക്കി ജില്ലയിലും 17 പേര് കൊല്ലം ജില്ലയിലും 18 പേര് വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിലും 22 പേര് കണ്ണൂര്‍ ജില്ലയിലും 23 പേര് തിരുവനന്തപുരം ജില്ലയിലും 75 പേര് തൃശ്ശൂര്‍ ജില്ലയിലും 88 പേര് കോഴിക്കോട് ജില്ലയിലും 257 പേര് മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.