കൊവിഡ് 19: ഡല്‍ഹിയില്‍ മരണം 53 ആയി;വൈറസ് ബാധിതരുടെ എണ്ണം 2500 കടന്നു

ഇന്ന് മാത്രം 138 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് ഇതോടെ വൈറസ്ബാധയേറ്റവുരുടെ എണ്ണം 2514 ആയി.

Update: 2020-04-24 18:31 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ഇന്ന് മാത്രം 138 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് ഇതോടെ വൈറസ്ബാധയേറ്റവുരുടെ എണ്ണം 2514 ആയി.
 

അതിനിടെ സംസ്ഥാനത്ത് കൊവിഡ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 53 ആയി.

മരിച്ചവരില്‍ 29 പേര്‍ 60 വയസും അതില്‍ കൂടുതലുമുള്ളവരാണ്. മൊത്തം മരണ കേസുകളില്‍ 54ശതമാനമാണിത്. ഇവരില്‍ 14പേര്‍ 50നും 59നും ഇടയില്‍ പ്രായമുള്ളവരും 10 പേര്‍ 50 താഴെ പ്രായമുള്ളവരുമാണ്. സജീവ കേസുകളുടെ എണ്ണം ഇതുവരെ 1,518 ആണ്.

ഡല്‍ഹിയില്‍ ഇന്നലെവരെ മരിച്ചത് അന്‍പത് പേരാണ്. 2,376 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. 808 രോഗികള്‍ സുഖം പ്രാപിച്ചു. വ്യാഴാഴ്ച മാത്രം 84 രോഗികള്‍ സുഖം പ്രാപിച്ചു. ബുധനാഴ്ച 113 രോഗികള്‍ സുഖം പ്രാപിച്ചു. ചൊവ്വാഴ്ചയും തിങ്കളാഴ്ചയും യഥാക്രമം 180ഉം 141ഉം രോഗികളാണ് സുഖം പ്രാപിച്ചത്. 

Tags:    

Similar News