തവനൂർ മണ്ഡലത്തിൽ പതിനായിരം കിറ്റുകൾ വിതരണം ചെയ്തു

സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ഡോ: കെ ടി ജലീലിന്റെ നേതൃത്വത്തിൽ ആണ് കിറ്റുകൾ സംഘടിപ്പിച്ചു നൽകിയത്.

Update: 2020-06-24 12:05 GMT

തവനൂർ: കൊവിഡ് മൂലം ദുരിതത്തിലായ തവനൂർ മണ്ഡലത്തിലെ മുഴുവൻ ഓട്ടോറിക്ഷാ തൊഴിലാളികൾക്കും ബാർബർമാർക്കും സ്വകാര്യ ബസ് തൊഴിലാളികൾക്കും തീരദേശവാസികൾക്കും പതിനായിരം ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ഡോ: കെ ടി ജലീലിന്റെ നേതൃത്വത്തിൽ ആണ് കിറ്റുകൾ സംഘടിപ്പിച്ചു നൽകിയത്. ഉദാരമതികളായ സുഹൃത്തുക്കളുടെയും സ്ഥാപനങ്ങളുടെയും സഹായം പ്രയോജനപ്പെടുത്തിയാണ് ഇതു സാദ്ധ്യമാക്കിയത്. 

Tags:    

Similar News